Asianet News MalayalamAsianet News Malayalam

കെഎസ്ആർടിസി കണ്ടക്ടർ നിയമന കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും

പി.എസ്.സി അഡ്വൈസ് മെമോ നൽകിയവർക്ക് നിയമനം നൽകാൻ താത്കാലിക കണ്ടക്റ്റർമാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നത്. നിയമം അനുവദിക്കുന്നുണ്ടെങ്കിൽ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടർമാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

high court verdict on ksrtc conductor appointment case
Author
Kochi, First Published Dec 21, 2018, 8:18 AM IST

കൊച്ചി: കെ എസ് ആർ ടി സി കണ്ടക്ടർ നിയമനം സംബന്ധിച്ച കേസിൽ ഹൈക്കോടതി ഇന്ന് വിധി പറയും. പി.എസ്.സി വഴിയുള്ള നിയമനങ്ങൾ പൂർത്തിയാകും വരെ തുടരാൻ അനുവദിക്കുന്ന തരത്തിൽ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തണമെന്നുമാവശ്യപ്പെട്ട് താത്കാലിക കണ്ടക്ടർമാർ സമർപ്പിച്ച ഹരജിയും കോടതി ഇതോടൊപ്പം പരിഗണിക്കുന്നുണ്ട്. പി.എസ്.സി അഡ്വൈസ് മെമോ നൽകിയവർക്ക് നിയമനം നൽകാൻ താത്കാലിക കണ്ടക്റ്റർമാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചിരുന്നത്. നിയമം അനുവദിക്കുന്നുണ്ടെങ്കിൽ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടർമാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios