Asianet News MalayalamAsianet News Malayalam

ശബരിമലയിലെ നിരോധനാജ്ഞ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി

നിലവിൽ നിരോധനാജ്ഞ നിലനിൽക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഹർജിക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തീർപ്പാക്കിയത്.

high court winds up sabarimala curfew case
Author
Kochi, First Published Feb 1, 2019, 4:01 PM IST

കൊച്ചി: ശബരിമലയിലും പരിസരങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചത് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തീർപ്പാക്കി. നിലവിൽ നിരോധനാജ്ഞ നിലനിൽക്കുന്നില്ലെന്നും അതുകൊണ്ടുതന്നെ ഹർജിക്ക് പ്രസക്തിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തീർപ്പാക്കിയത്. എങ്കിലും സമാനമായ സാഹചര്യമുണ്ടെങ്കിൽ ഹർജിക്കാർക്ക് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. 

യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി പ്രഖ്യാപനത്തെ തുടര്‍ന്ന് ശബരിമലയില്‍ പ്രതിഷേധങ്ങള്‍ നടന്നിരുന്നു. തുടര്‍ന്നാണ് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍റെ റിപ്പോർട്ട് പരിഗണിച്ച് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. മകരവിളക്ക് വരെ നിരോധനാജ്ഞ തുടര്‍ന്നിരുന്നു. 

ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള എല്ലാ പ്രദേശങ്ങളിലും റോഡുകളിലും ഉപറോഡുകളിലും നിരോധനാജ്ഞ ബാധകമായിരുന്നു. അതേസമയം ശബരിമല ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് ദര്‍ശനം നടത്തുന്നതിനോ ശരണംവിളിക്കുന്നതിനോ നിരോധനാജ്ഞ യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല.
 

Follow Us:
Download App:
  • android
  • ios