Asianet News MalayalamAsianet News Malayalam

മുൻ ലോക സുന്ദരിയെ അപമാനിച്ച് വീണ്ടും ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്

Hillary Clinton Responds to Donald Trumps Twitter Attack of Alicia Machado
Author
Washington, First Published Oct 1, 2016, 4:51 AM IST

വാഷിംഗ്ടണ്‍: മുൻ ലോക സുന്ദരിയെ വീണ്ടും അപമാനിച്ച് യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റ്. വെനസ്വേലക്കാരി അലീസിയ മഷാഡോയുടെ ജീവിതവും ലൈംഗിക വീഡിയോകളും അമേരിക്കൻ ജനത പരിശോധിക്കണമെന്നും, മഷാഡോയെ അമേരിക്കക്കാരിയാക്കാനാണ് ഹില്ലരി ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.  

എന്നാൽ ട്രംപിന്റെ മനോനില തെറ്റിയെന്നായിരുന്നു ഹില്ലരിയുടെ പ്രതികരണം. സൗന്ദര്യമൽസരങ്ങളോടും സുന്ദരികളോടും ഭ്രാന്തുള്ള ഡോണൾഡ് ട്രംപ് ലാറ്റിനമേരിക്കക്കാരിയായ മുൻ വിശ്വസുന്ദരിയെ അപമാനിച്ചെന്ന ഹില്ലരി ക്ലിന്റന്റെ ആരോപണമാണ് വിവാദങ്ങൾക്ക് തുടക്കം.  മുൻ ലോക സുന്ദരിയുടെ ജീവിതത്തിലെ കറുത്ത അധ്യായങ്ങളാണ് തന്നെ കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നായിരുന്നു ഡൊണാൾഡ് ട്രംപിന്റെ പുതിയ പ്രതികരണം.

വെനസ്വേലക്കാരി അലിസിയ മഷാഡൊയുടെ ലൈംഗിക വിഡീയോകളും അച്ചടക്കമില്ലാത്ത ജീവിതവുമാണ് അങ്ങനെ പറയാൻ തന്നെ പ്രേരിപ്പിച്ചതെന്നും ട്രംപ് പറഞ്ഞു. ഹില്ലരി ക്ലിന്റൺ വെനസ്വേലക്കാരി അലീസിയയെ അമേരിക്കക്കാരിയാക്കാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപിന്റെ മനോനില തെറ്റിയെന്നായിരുന്നു ഹില്ലരിയുടെ പ്രതികരണം.

ലോകസുന്ദരിപ്പട്ടം കിട്ടിയശേഷം തടിവച്ചപ്പോൾ പന്നിക്കുട്ടിയെന്നു വിളിച്ച് ട്രംപ് അപമാനിച്ചെന്നാണു വെനസ്വേലക്കാരി അലിസിയ മഷാഡൊ വെളിപ്പെടുത്തിയത്. വീടുനോട്ടക്കാരിയെന്നു വിളിച്ചും പരിഹസിക്കുമായിരുന്നു. ട്രംപിന്റെ ലാറ്റിനമേരിക്കൻ വിദ്വേഷത്തിനു താനും ഇരയായെന്നാണ് അലിസിയ പറഞ്ഞിരുന്നു.

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നടന്ന സ്ഥാനാർഥി സംവാദത്തിൽ ഡമോക്രാറ്റ് സ്ഥാനാർഥി ഹില്ലരി, അലിസിയയുടെ കാര്യം റിപ്പബ്ലിക്കൻ എതിരാളി ഡോണൾ‍ഡ് ട്രംപിനെതിരെ ആയുധമാക്കിയിരുന്നു.

Follow Us:
Download App:
  • android
  • ios