Asianet News MalayalamAsianet News Malayalam

തവളകള്‍ക്ക് സംരക്ഷണമൊരുക്കി പരിസ്ഥിതി പ്രവര്‍ത്തകന്‍; വീട്ടില്‍ നാല്‍പ്പതിനം തവളകള്‍

  • തവളകള്‍ക്ക് സംരക്ഷണമൊരുക്കി പരിസ്ഥിതി പ്രവര്‍ത്തകന്‍
  • വീട്ടില്‍ നാല്‍പ്പതിനം തവളകള്‍
home for frogs in adimali

എറണാകുളം:അടിമാലിയില്‍  തവളകൾക്ക് സംരക്ഷണമൊരുക്കി പരിസ്ഥിതി പ്രവർത്തകൻ. ആയിരമേക്കർ കൊച്ചുകാലായിൽ ബുൾബേന്ദ്രനാണ് തവളഖളുടെ സംരക്ഷകനായിരിക്കുന്നത്. കൊച്ചുകാലായിൽ ബുൾബേന്ദ്രന്‍റെ പുരയിടത്തിൽ നാൽപ്പതിനം തവളകളാണുള്ളത്. മൂന്നേക്കർ വരുന്ന പുരയിടത്തിലെ പരിസ്ഥിതി നിലനിറുത്തിയും ഏഴു കുളങ്ങൾ നിർമ്മിച്ചും തവളകളുടെ ആവാസ വ്യവസ്ഥ സജ്ജമാക്കിയിരിക്കുകയാണ്. 

അതിനാൽ പ്രദേശത്ത്  അപൂർവ്വമായ് കാണാൻ കഴിയുന്ന  പച്ചത്തവളകളെയും ഇവിടെ എപ്പോഴും കാണാം. മുമ്പ് പാടത്തും പറമ്പിലുമൊക്കെ ധാരാളമായ് കണ്ടിരുന്ന വിവിധയിനം തവളകൾ  അപ്രത്യക്ഷമാകാൻ തുടങ്ങിയതോടെയാണ് ഇവയുടെ സംരക്ഷണത്തിനായ് ഇറങ്ങിയതെന്ന് ബുൾബേന്ദ്രൻ പറയുന്നു. തവളകളകളുടെ വംശവർദ്ദനവിലൂടെ  ഭൂമിയുടെ ജൈവ വൈവിദ്ധ്യം കാത്തു സൂക്ഷിക്കാനാകുമെന്നുമാണ് ഇദ്ദേഹത്തിന്‍റെ പക്ഷം. കെ.എസ്.ആർ.ടി.സി.ജോലിയിൽ നിന്നു സ്വയം വിരമിച്ചാണ് ബുൾബേന്ദ്രൻ പരിസ്ഥിതി പ്രവർത്തകനായിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios