Asianet News MalayalamAsianet News Malayalam

ഒടുവിൽ അവർക്ക് വീടൊരുങ്ങുന്നു: കുട്ടനാട്ടിൽ പ്രളയത്തെ പ്രതിരോധിക്കുന്ന അഞ്ഞൂറ് വീടുകൾ ഉയരും

പ്രളയ ദുരിതബാധിതര്‍ക്ക് കൈത്താങ്ങാവുന്ന 'അയാം ഫോര്‍ ആലപ്പി' വഴി അഞ്ഞൂറ് വീടുകള്‍ യാഥാര്‍ത്ഥ്യമാകുന്നു. പ്രളയത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലാണ് കുട്ടനാട്ടിലെ വീടുകളുടെ നിര്‍മ്മാണം. 

iam for alappy bulids 500 secure homes in Kuttanad
Author
Kuttanad, First Published Jan 18, 2019, 8:02 PM IST

കുട്ടനാട്ടില്‍ ഇനിയൊരു പ്രളയമെത്തിയാലും  തകർന്നു പോകാത്ത വീടുകളൊരുക്കി  'അയാം ഫോർ ആലപ്പി'. പ്രളയത്തെ പ്രതിരോധിക്കുന്ന പുത്തൻ നിർമ്മാണ വിദ്യകളുമായാണ് 'അയാം ഫോർ ആലപ്പി'  കുട്ടനാട്ടിൽ പുതിയ 500 വീടുകൾ ഒരുക്കുന്നത്

പ്രളയം പാഞ്ഞെത്തിയാലും വീട്ടിനുള്ളില്‍ വെള്ളം കയറാത്ത വിധം തൂണുകളിൽ രണ്ടുമീറ്റര്‍ ഉയര്‍ത്തിയാണ് നിര്‍മ്മാണം. മൂന്ന് മാസത്തിനകം ഇവയുടെ  പണി പൂര്‍ത്തിയാക്കാനാണ് തീരുമാനം. ഇരുമ്പ് പട്ടകളും കോണ്‍ക്രീറ്റും ഉപയോഗിച്ച് പ്രത്യേക രീതിയിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. വിവിധ സംഘടനകളും വ്യക്തികളും നേരിട്ടാണ് വീടുകളുടെയെല്ലാം നിര്‍മ്മാണം  നടത്തുന്നത്.

പ്രളയത്തിൽ തകർന്ന കുട്ടനാടിന്റെ പുനരുജ്ജീവനത്തിനായി  ഒത്തു ചേർന്ന   'അയാംഫോര്‍ ആലപ്പി'യുടെ നേതൃത്വത്തിൽ  നൂറു അംഗണവാടികള്‍ പുനര്‍നിര്‍മ്മിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. അടുക്കള പാത്രങ്ങളും സ്കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളും വിഭിന്ന ശേഷിക്കാര്‍ക്കുള്ള വീല്‍ച്ചെയറുകളുമെല്ലാം ഇതിനകം തന്നെ 'അയാം ഫോർ ആലപ്പി' വിതരണം ചെയ്തിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios