Asianet News MalayalamAsianet News Malayalam

ഇടുക്കി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ ഭാവി ആശങ്കയില്‍

idukki medical college on crisis
Author
First Published Jul 26, 2017, 6:07 AM IST

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളേജില്‍ നേരത്തെ പ്രവേശനം നേടിയിരുന്ന 100 കുട്ടികളുടെ ഭാവി അനിശ്ചിതത്വത്തില്‍.കോളേജിന്  ഈ വര്‍ഷവും അംഗീകാരം ലഭിക്കാതായതോടെ,ആണ് ഇത്.നിലവില്‍ സംസ്ഥാനത്തെ മറ്റ് അഞ്ച് കോളേജുകളിലായി വിഭജിക്കപ്പെട്ടിരിക്കുകയാണിവര്‍.

2014 -15 വര്‍ഷം രണ്ട് ബാച്ചുകളിലായി പ്രവേശനം നേടിയ 100 കുട്ടികളാണ് മെഡിക്കല്‍ കോളേജിലുണ്ടായിരുന്നത്.യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാതെയായിരുന്നു,പ്രവേശന നടപടികള്‍. പിന്നീട് മെഡിക്കല്‍ കൗണ്‍സിലിന്‍രെ അംഗീകാരം നഷ്ടപ്പെട്ടു.വിദ്യര്‍ത്ഥികള്‍,പ്രവേശനം നേടിയത് ഈ കോളേജിലായതിനാല്‍,മെഡിക്കല്‍ ബിരുദം നേടണമെങ്കില്‍ കോളേജിന് അംഗീകാരം ലഭിക്കണം.ഈ വര്‍ഷമെങ്കിലും ഇതിനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയായിരുന്നു രക്ഷിതാക്കള്‍ക്കും,കുട്ടികള്‍ക്കും

അടുത്ത അധ്യയനവര്‍ഷത്തോടെ പുതിയ ബാച്ചിനുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഉറപ്പ്. അതേസമയം ഈ സൗകര്യങ്ങള്‍ ഒരുക്കാന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കേ എത്ര പ്രായോഗികമാകുമെന്ന് കണ്ടറിയണം.നിലവില്‍ പ്രിന്‍സിപ്പലും,ഏതാനും ജീവനക്കാരും മാത്രമാണ് ഇവിടെ ഉള്ളത്. ആശുപത്രിയുടെയും,മെഡിക്കല്‍ കോളേജിന്‍റെയും പ്രവര്‍ത്തനം ഭാഗികമായി മാത്രമാണ് നടക്കുന്നത്.

 

Follow Us:
Download App:
  • android
  • ios