Asianet News MalayalamAsianet News Malayalam

കടലില്‍ തകര്‍ന്ന് വീണ ഇന്തോനേഷ്യന്‍ വിമാനം പറത്തിയത് ഇന്ത്യക്കാരന്‍

2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി

Indonesia plane crash: India's Bhavye Suneja captain of Lion plane
Author
Jakarta, First Published Oct 29, 2018, 1:34 PM IST

ദില്ലി: ജക്കാര്‍ത്തയില്‍ കടലില്‍ തകര്‍ന്ന് വീണ ലയണ്‍ എയര്‍ ബോയിംഗ് 737 മാക്‌സ് ജെടി 610 വിമാനം പറത്തിയിരുന്നത് ഇന്ത്യക്കാരനായ പൈലറ്റ്. ദില്ലി മയൂര്‍ വിഹാര്‍ സ്വദേശിയായ ഭവ്യ സുനെജ വിമാനത്തിന്‍റെ പ്രധാന പൈലറ്റ്. 189 യാത്രക്കാരുമായാണ് വിമാനം ജക്കാര്‍ത്തയില്‍ നിന്നും പങ്കല്‍ പിനാഗിലേക്ക് പോയ വിമാനമാണ് പറന്നുയര്‍ന്ന് 13 മിനിറ്റിനുള്ളില്‍ കടലില്‍ പതിച്ചത്. ഹര്‍വിനോ എന്ന പൈലറ്റായിരുന്നു ആയിരുന്നു വിമാനത്തിലെ സഹപൈലറ്റ്. 

2005ല്‍ അഹ്‌കോണ്‍ പബ്ലിക് സ്‌കൂളില്‍ നിന്നും പൈലറ്റ് പരിശീലനം പൂര്‍ത്തിയാക്കിയ ഭവ്യ ബെല്‍ എയര്‍ ഇന്തര്‍നാഷണലില്‍ നിന്ന് 2009ല്‍ പൈലറ്റ് ലൈസന്‍സ് നേടി. തുടര്‍ന്ന് എമിറേറ്റസില്‍ ട്രെയിനി പൈലറ്റ് ആയി ചേര്‍ന്നു. നാലു മാസത്തിനുശേഷം 2011 മാര്‍ച്ചിലാണ് ഇന്തോനീഷ്യന്‍ ലോ കോസ്റ്റ് കാരിയര്‍ (എല്‍സിസി) ആയ ലയണ്‍ എയറില്‍ ചേരുന്നത്. 

ബോയിംഗ് 737 ഇനം വിമാനങ്ങളാണ് ഭവ്യ പറത്തിയിരുന്നത്. ഭവ്യയ്ക്ക് 6,000 മണിക്കൂര്‍ വിമാനം പറത്തിയ പരിചയമുണ്ട്. സഹപൈലറ്റിനു 5,000 മണിക്കൂറും പരിചയമുണ്ടായിരുന്നു. വൈകാതെ ഇന്ത്യയിലേക്ക് മടങ്ങിവരാനും ഭവ്യ സുനെജ ആഗ്രഹിച്ചിരുന്നു. ദില്ലിയില്‍ പോസ്റ്റിംഗ് അദ്ദേഹം ആഗ്രഹിച്ചിരുന്നുവെന്നും ഇക്കാര്യം ജൂലായില്‍ സൂചിപ്പിച്ചിരുന്നുവെന്നും കമാന്‍ഡേഴ്‌സ് ലൈസന്‍സ് എടിപിഎല്‍ അറിയിച്ചു. 

അടുത്തകാലത്ത് ലയണ്‍ എയറില്‍ നിന്നുള്ള ഏതാനും പൈലറ്റുമാര്‍ ഡല്‍ഹിയില്‍ പോസ്റ്റിംഗ് നേടിയിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി. കടലിലുണ്ടായിരുന്ന ഒരു ബോട്ടില്‍നിന്നും വിമാനം തകര്‍ന്നുവീഴുന്ന് കണ്ടതായി അധികൃതര്‍ക്ക് വിവരം ലഭിച്ചിരുന്നു. 

ഇതോടെ അധികൃതര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. വിമാന അവശിഷ്ടങ്ങള്‍ കണ്ടെത്തിയെങ്കിലും ആരെങ്കിലും ജീവനോടെയുണ്ടെന്ന് പ്രതീക്ഷിയില്ലെന്ന് രക്ഷാപ്രവര്‍ത്തന ഏജന്‍സി മേധാവി മുഹമ്മദ് സയൂഗി വ്യക്തമാക്കി.
 

Follow Us:
Download App:
  • android
  • ios