Asianet News MalayalamAsianet News Malayalam

മാറ്റത്തിന് സമയമായി; പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഇന്ന് വനിതാ ദിനം

  • മാറ്റത്തിന് സമയമായി; പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് ഇന്ന് വനിതാ ദിനം
International Womens Day 2018

തിരുവനന്തപുരം: സത്രീകളുടെ അവകാശസമരങ്ങളുടെ ഓര്‍മ്മപ്പെടുത്തലാണ് വനിതാദിനം. നഗരങ്ങളിലും ഗ്രാമങ്ങളിലും സ്ത്രീ ജീവിതത്തിൽ മാറ്റത്തിന് സമയമായി എന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഈ വർഷത്തെ വനിതാദിന സന്ദേശം.
വീട്ടിനുളളിലെ വിവേചനങ്ങൾ, തൊഴിലിടങ്ങളിലെ അസമത്വം, വിദ്യാഭ്യാസ നിഷേധം. മാനസികവും ശാരീരികവുമായ അതിക്രമങ്ങൾ  തുടങ്ങി ഒരു പെൺജീവിത്തിനിടയിൽ നേരിടേണ്ടി വരുന്ന ചൂഷണങ്ങളോട് സമരസപ്പെടുന്നവരാണ് 99 ശതമാനം പേരും .

എന്നാൽ വിധിയോട് കലഹിച്ചും തെറ്റുകളോട് പോരടിച്ചും അവകാശങ്ങൾക്കായി ശബ്ദമുയർത്തിയ ബാക്കിയുളള ഒരു ശതമാനം . അവരാണ് വരും കാലത്തെ വനിതാവിമോചന പ്രസ്ഥാനങ്ങൾക്കെല്ലാം വെളിച്ചമായത്.  1908ൽ  ന്യൂയോര്‍ക്കിൽ ജീവനക്കാരികൾ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് 15,000 ത്തോളം തെരുവിലിറങ്ങിയതാണ്  ഈ ദിനാചരണത്തിലേക്ക് നയിച്ച സംഭവമെന്ന് കരുതപ്പെടുന്നു. 1909  ഫെബ്രുവരി 28ന് അമേരിക്കയിൽ തെരേസ മല്‍ക്കീല്‍, അയ്റ സലാസര്‍ എന്നീ വനിതകളുടെ നേതൃത്വത്തിൽ ആദ്യമായി വനിതാദിനം ആചരിക്കപ്പെട്ടു. 

1910ൽ കോപ്പൻഹേഗനിൽ 17 രാജ്യങ്ങളിൽ നിന്നുളള 100 പേർ പങ്കെടുത്ത നടന്ന ലോകവനിതാസമ്മേളനം വനിതാദിനാചരണത്തിന് അടുത്ത ചുവടുവയ്പായി. അതിനും  ആറ് പതിറ്റാണ്ടിന് ശേഷമാണ് 1975ൽ  ഐക്യരാഷ്ട്ര സഭ മാര്‍ച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. മുന്നേറ്റത്തിന് നിർ‍ബന്ധിക്കുക എന്നതാണ് ഈ വർഷത്തെ വനിതാദിന സന്ദേശം. സമത്വത്തിന് വേണ്ടിയും അനീതിക്ക് എതിരായുമുളള സ്ത്രീപോരാട്ടങ്ങൾക്ക്  ഊർജ്ജം പകരുകയെന്ന ദൗത്യമാണ് ഈ വനിതാദിനം മുന്നോട്ടുവയ്ക്കുന്നത്.

Follow Us:
Download App:
  • android
  • ios