Asianet News MalayalamAsianet News Malayalam

അത്യപൂര്‍വ്വ നേട്ടവുമായി നാളെ ഐ.എസ്.ആര്‍.ഒ പുതുചരിത്രം കുറിക്കുന്നു

isro to launch 100th satellite tomorrow
Author
First Published Jan 11, 2018, 10:19 AM IST

ബംഗളൂരു: രാജ്യത്തിന്റെ അഭിമാനമായി ഐ.എസ്.ആര്‍.ഒയുടെ നൂറാമത് ഉപഗ്രഹം വെള്ളിയാഴ്ച വിക്ഷേപിക്കും. കാര്‍ട്ടോസാറ്റ്-2 ഉപഗ്രഹവുമായി പി.എസ്.എല്‍.വി-സി40 റോക്കറ്റ് നാളെ ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയരും. 31 ഉപഗ്രഹങ്ങളാണ് ഈ ഒരോറ്റ ദൗത്യത്തിലൂടെ പി.എസ്.എല്‍.വി ബഹിരാകാശത്തെത്തിക്കുന്നത്. വിക്ഷേപണത്തിന്‍റെ കൗണ്ട്ഡൗണ്‍ ഇന്ന് തുടങ്ങും.

കാലാവസ്ഥാ നിരീക്ഷണത്തിന് സഹായകമാകുന്ന തരത്തില്‍ ബഹിരാകാശത്തുനിന്ന് ഉന്നത നിലവാരമുള്ള ചിത്രങ്ങളെടുക്കുകയാണു കാര്‍ട്ടോസാറ്റ്-2ന്റെ പ്രധാന ലക്ഷ്യം. കാര്‍ട്ടോസാറ്റ്-2 ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രഹങ്ങളുമാണ് വെള്ളിയാഴ്ച വിക്ഷേപിക്കുന്നത്. അമേരിക്ക, കാനഡ, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടേതാണ് ഐ.എസ്.ആര്‍.ഒ വിക്ഷേപിക്കുന്ന ചെറു ഉപഗ്രഹങ്ങള്‍.

Follow Us:
Download App:
  • android
  • ios