Asianet News MalayalamAsianet News Malayalam

ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ഇന്ത്യയിലേക്ക്

Ivanka Trump to visit India in support of women entrepreneur
Author
First Published Aug 11, 2017, 9:59 AM IST

വാഷിംഗ്ടണ്‍ : ഈ വര്‍ഷം  നവംബര്‍ 28 ന് ഇന്ത്യയില്‍ നടക്കുന്ന ആഗോള സംരംഭക ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നത്  പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്‍റെ മകള്‍ ഇവാങ്ക ട്രംപ്. 

ഹൈദരാബാദില്‍  നടക്കുന്ന  ഉച്ചകോടിക്ക് ഇന്ത്യയും അമേരിക്കയും സംയുക്തമായി ആതിഥ്യമരുളുമെന്നും , ഇവാങ്ക ട്രംപിന്‍റെ സാനിധ്യം പ്രതീക്ഷിക്കുന്നു എന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തിരുന്നു. നരേന്ദ്ര മോദിയുടെ ട്വീറ്റിന് തൊട്ട് പിന്നാലെ ഡൊണാള്‍ഡ് ട്രംപും ട്വറ്ററിലൂടെ ഇവാന്‍ങ്കയുടെ ഇന്ത്യയിലേക്കുള്ള വരവ് സ്ഥിരീകരിച്ചു.

ആഗോള തലത്തില്‍ സ്ത്രീ സംരംഭകത്വത്തെ  പ്രോത്സാഹിപ്പിക്കുകയാണ്  ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിലൂടെ ഇവാങ്കയുടെ  ലക്ഷ്യമെന്നാണ് ട്രംപ് വ്യക്തമാക്കിയത്.
 
അമേരിക്കന്‍ പ്രതിനിധി സംഘത്തെ നയിക്കുന്നതിലും, പ്രധാന മന്ത്രി നരേന്ദ്ര മോദിയെ കാണുന്നതിലും , ലോകത്തെമ്പാടുമുള്ള സംരംഭകരെ  പരിചയപ്പെടുന്നതിലും അഭിമാനിക്കുന്നു എന്ന് ഇവാങ്കയും ട്വിറ്ററിലൂടെ അറിയിച്ചു. താനും മോദുയും തമ്മിലുള്ള ഒരു ചിത്രവും ഇവാന്‍ങ്ക ട്വിറ്ററിലൂടെ പങ്ക് വെച്ചു. ഇക്കഴിഞ്ഞ ജൂണില്‍ മോദി വൈറ്റ് ഹൗസ് സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ചിത്രമാണിത്.


 

Follow Us:
Download App:
  • android
  • ios