Asianet News MalayalamAsianet News Malayalam

പള്ളി തര്‍ക്കം; യാക്കോബായ വിശ്വാസിയ്ക്ക് മരണ ശുശ്രൂഷ നടത്തിയത് പള്ളിയ്ക്ക് പുറത്ത് വച്ച്

ഫാ.മത്തായി ഇടയനാലിന്റെ നേതൃത്വത്തിൽ ഇരുപതോളം വിശ്വാസികളാണ് രാവിലെ പള്ളിയിൽ കയറി ആരാധന നടത്തിയത്. ഇതിനിടെ യാക്കോബായ വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ സംസ്കാരം പള്ളിയിൽ നടത്തണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് ഇരു വിഭാഗവും തമ്മിൽ തർക്കം ആരംഭിച്ചത്. 

Jacobite orthodox church dispute
Author
Kochi, First Published Jan 12, 2019, 5:32 PM IST

കൊച്ചി: പഴന്തോട്ടം സെൻറ് മേരീസ് പള്ളിയിൽ യാക്കോബായാ ഓർത്തഡോക്സ് തർക്കത്തെ തുടര്‍ന്ന് യാക്കോബായ വിശ്വാസിയുടെ മരണ ശുശ്രൂഷ നടത്തിയത് പള്ളിയ്ക്ക് പുറത്ത വച്ച്. യാക്കോബായാ പക്ഷത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളിയായിരുന്നു പഴന്തോട്ടം സെൻറ് മേരീസ്. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തിൽ രാവിലെ ഓര്‍ത്തഡോക്സ് വിഭാഗം പള്ളിയില്‍ കയറുകയായിരുന്നു. 

ഫാ.മത്തായി ഇടയനാലിന്റെ നേതൃത്വത്തിൽ ഇരുപതോളം വിശ്വാസികളാണ് രാവിലെ പള്ളിയിൽ കയറി ആരാധന നടത്തിയത്. ഇതിനിടെ യാക്കോബായ വിഭാഗത്തിൽപ്പെട്ട വ്യക്തിയുടെ സംസ്കാരം പള്ളിയിൽ നടത്തണമെന്ന ആവശ്യം ഉയർന്നു. ഇതോടെയാണ് ഇരു വിഭാഗവും തമ്മിൽ തർക്കം ആരംഭിച്ചത്. 

തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ യാക്കോബായ വിശ്വാസി റാഹേൽ പൗലോസിന്റെ മൃതദേഹം പള്ളിയിൽ സംസ്കരിക്കാൻ തീരുമാനമായി. യാക്കോബായ വൈദികർ പള്ളിക്കകത്ത് കയറരുതെന്നും വൈദികർ പുറത്തു നിന്ന് ശുശ്രൂഷകൾ പൂർത്തിയാക്കിയതിന് ശേഷം വിശ്വാസികൾക്ക് അകത്ത് കയറി സംസ്കാരം നടത്താമെന്നും തീരുമാനിച്ചു. 

കളക്ടറുടെയും എസ്പിയുടെയും നേതൃത്വത്തിൽ നടത്തിയ ഒത്തുതീർപ്പ് ചർച്ചയിലാണ് തീരുമാനമായത്. ഇതോടെ യാക്കോബായ വൈദികർ പള്ളിക്ക് പുറത്ത് നിന്ന് മരണ ശുശ്രുഷകൾ നടത്തി. മരിച്ചയാളുടെ ബന്ധുക്കളെ മാത്രം അകത്തു കയറ്റി സംസ്‍കാരം നടത്തുകയായിരുന്നു.   

Follow Us:
Download App:
  • android
  • ios