Asianet News MalayalamAsianet News Malayalam

രണ്ടു സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനം ജെയിംസ് കമ്മിറ്റി റദ്ദാക്കി

james committe cancels mbbs admission of 2 collges
Author
First Published Oct 2, 2016, 4:21 PM IST

തിരുവനന്തപുരം: രണ്ട് സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ സ്വന്തം നിലക്ക് നടത്തിയ എം ബി ബി എസ് പ്രവേശനം ജസ്റ്റിസ് ജയിംസ് കമ്മിറ്റി റദ്ദാക്കി. പാലക്കാട് കരുണ, കണ്ണൂര്‍ അഞ്ചരക്കണ്ടി എന്നീ കോളേജുകള്‍ക്കെതിരെയാണ് നടപടി. സുതാര്യതയില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഈ കോളേജുകളിലെ മുഴുവന്‍ സീറ്റിലേക്കും പ്രവേശന്‍ പരീക്ഷ കമ്മീഷണര്‍ ഏകീകൃത അലോട്ട്‌മെന്റ് നടത്തും. രണ്ടു കോളേജുകളും സര്‍ക്കാറുമായി കരാര്‍ ഒപ്പിട്ടിരുന്നില്ല. ഫീസ് അടക്കമുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക ഉത്തരവ് പുറത്തിറക്കും.

Follow Us:
Download App:
  • android
  • ios