Asianet News MalayalamAsianet News Malayalam

ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്‍

Japan backs India on Doka La standoff flays China efforts to change status quo by force
Author
First Published Aug 18, 2017, 6:09 PM IST

ദില്ലി: ദോക് ലാം സംഘര്‍ഷത്തില്‍ ഇന്ത്യയ്ക്ക് പിന്തുണയുമായി ജപ്പാന്‍. നിലവിലെ സാഹചര്യത്തില്‍ ഒരു രാജ്യവും ബല പ്രയോഗത്തിലൂടെ സൈന്യത്തെ നീക്കം  ചെയ്യരുതെന്ന് ജപ്പാന്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ചാണ് ജപ്പാന്‍ രംഗത്തെത്തിയിരിക്കുന്നത്. സിക്കിം അതിര്‍ത്തിയോട് ചേര്‍ന്ന ഭൂട്ടാന്റെ പ്രദേശത്ത് റോഡ് നിര്‍മ്മിക്കാനുള്ള ചൈനീസ് നീക്കത്തെ എതിര്‍ക്കുന്ന ഇന്ത്യന്‍ നിലപാടിന് അനുകൂലമായാണ് ജപ്പാന്‍ പ്രതികരിച്ചത്. 

ജപ്പാന്‍ അംബാസിഡര്‍ കെന്‍ജി ഹിരാമാട്‌സുവാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് അനുകൂല നിലപാട് അറിയിച്ചത്. ദോ് ലാമില്‍ ഇന്ത്യ കരാര്‍ അനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്നും ജപ്പാന്‍ വ്യക്തമാക്കി. 

ദോക് ലാം വിഷയത്തില്‍ ആദ്യമായാണ് പ്രധാന രാജ്യം ഇന്ത്യയ്ക്ക് പിന്തുണയുമായി രംഗത്തെത്തുന്നത്. അടുത്തമാസം ജപ്പാനീക് പ്രധാനമന്ത്രി ഷിന്‍സോ ആബേ സന്ദര്‍ശനം നടത്താനിരിക്കെയാണ് ഇന്ത്യയ്ക്ക് അനുകൂല നിലപാട് അറിയിച്ചിരിക്കുന്നത്.

Japan backs India on Doka La standoff flays China efforts to change status quo by force

Follow Us:
Download App:
  • android
  • ios