Asianet News MalayalamAsianet News Malayalam

രൂപതാ എന്നാൽ രൂപ തരൂ; ക്രിസ്തീയ സഭകളെ പരിഹസിച്ച് ജോയ് മാത്യു

  • സര്‍ക്കാരിനെതിരെയും ആരോപണം ഉന്നയിച്ച് ജോയ് മാത്യു
joy mathew on church land row

ക്രിസ്തീയ സഭകളില്‍ നടക്കുന്ന അഴിമതിയെ രൂക്ഷമായി പരിഹസിച്ച് നടന്‍ ജോയ് മാത്യു. രൂപതാ എന്നാൽ രൂപ തരൂ എന്നും അതിരൂപതാ എന്നാല്‍ കൂടുതൽ രൂപ തരൂ എന്നുമാണെന്ന തന്‍റെ വാക്കുകള്‍ ആവര്‍ത്തിച്ച് ഫഏസ്ബുക്കിലൂടെയാണ് ജോയ് മാത്യുവിന്‍റെ പരിഹാസം. ഒപ്പം ക്രിസ്തീയ സഭകളിലെ അഴിമതി സര്‍ക്കാര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അതിനെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യമില്ലെന്നും ജോയ് മാത്യു ആരോപിച്ചു. 

ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌ കയ്യിട്ടുവരാൻ സർക്കാരിന്ന് സാധിക്കുമെങ്കിൽ ക്രിസ്ത്യൻ സഭകളുടെ വരുമാനം
എടുക്കുന്നത്‌ പോട്ടെ ഒന്ന് എത്തിനോക്കാൻ പോലും കേന്ദ്ര/സംസ്‌ഥാന ഗവർമ്മെണ്ടുകൾ ധൈര്യപ്പെടാത്തത്‌ എന്ത്‌ കൊണ്ടാണെന്നും ജോയ് മാത്യു ചോദിക്കുന്നു. അതേസമയം ഇതിനെതിരെ വിശ്വാസികള്‍ തന്നെ രംഗത്തെത്തണമെന്നും ജോയ് മാത്യു പറയുന്നു. 

പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഇടയന്മാർക്ക്‌ ഒരു ലേഖനം
--------------------------
രൂപതാ.... എന്നാൽ രൂപ തരൂ
അതിരൂപതാ ...എന്ന്
പറഞ്ഞാൽ കൂടുതൽ
രൂപ തരൂ
എന്നാണൂ അർഥമെന്ന് ഞാൻ മുബ്‌ എഴുതിയപ്പോൾ
രൂപതാ....ക്കാർ എന്റെ മെക്കിട്ട്‌ കേറാൻ വന്നു
ഇപ്പൊൾ എന്തായി?
പിതാക്കന്മാരും
മെത്രാന്മാരും 
പുരോഹിതരും
കള്ളക്കച്ചവടക്കാരും ചേർന്ന്
നടത്തുന്ന ഭൂമാഫിയാ ഇടപാടുകൾ
ജനങ്ങൾക്ക്‌ മുൻപിലെത്തിയിരിക്കുന്നു-
ഇനി ഒരു കാര്യം പറഞ്ഞാൽ അത്‌ വർഗ്ഗീയമാകുമോ എന്തൊ...
ഹൈന്ദവക്ഷേത്രങ്ങളിലെ ഭന്ധാരത്തിൽ വീഴുന്നത്‌
കയ്യിട്ടുവരാൻ സർക്കാരിന്ന് സാധിക്കുമെങ്കിൽ
ക്രിസ്ത്യൻ സഭകളുടെ വരുമാനം
എടുക്കുന്നത്‌ പോട്ടെ ഒന്ന് എത്തിനോക്കാൻ പോലും കേന്ദ്ര/സംസ്‌ഥാന ഗവർമ്മെണ്ടുകൾ ധൈര്യപ്പെടാത്തത്‌ എന്ത്‌ കൊണ്ടാണു?
രാജ്യത്ത്‌ വിവിധ സഭകളുടെ സ്‌ഥാപനങ്ങളൂം അവയുടെ ആസ്‌ഥിയും
കേട്ടാൽ നമ്മുടെ കണ്ണുതള്ളിപ്പോകും-
വിദ്യാഭ്യാസ- ആരോഗ്യ വ്യവസായങ്ങൾ കാണിച്ച്‌ വിശ്വാസികളെ കൂടെനിർത്താൻ സഭകളും ,സഭകളെ കൂടെനിർത്താൻ
രാഷ്ട്രീയക്കാരും ചേർന്നുള്ള മാഫിയകൂട്ടുകെട്ടാണല്ലൊ
ഏത്‌ മുന്നണിയുടേയും അടിത്തറ-
സ്വകാര്യസ്വത്ത്‌ കൈവശം വെക്കാനുള്ള അവകാശത്തിന്റെ മറവിൽ ദൈവത്തെ മുന്നിൽ നിർത്തി നടത്തുന്ന കള്ളക്കച്ചവടം തടയാൻ 
അധികാരത്തിലുള്ളവരും
പ്രതിപക്ഷത്തുള്ളവരും തയ്യാറാവില്ല-
അതിനു വിശാസികൾതന്നെ മുന്നോട്ടു വരണം-
അത്‌ കാരണം‌ സ്വർഗ്ഗത്തിലേക്കുള്ള ടിക്കറ്റ്‌ നഷ്ടപ്പെടുമെന്ന് ഭയക്കുകയേ വേണ്ട-
ഒരു അറിയിപ്പുണ്ട്‌:
ഇടയ ലേഖനമൊക്കെ എഴുതുന്നത്‌
കൊള്ളാം- പഴയ കുഞ്ഞാടുകളല്ല ഇപ്പോഴത്തെ വിശ്വാസികൾ എന്ന് മനസ്സിലാക്കുക-
എല്ലാം കച്ചവടമാണെന്നും
അതിൽ എന്തൊക്കെയാണൂ
എന്തൊക്കെയാണെന്നും
കള്ളക്കച്ചവടമെന്നും
ഇന്ന് കുഞ്ഞാടുകൾക്കറിയാം
അതിനാൽ 
നല്ല ഇടയന്റെ വേഷത്തിൽ
കുഞ്ഞാടുകൾക്ക്‌ മുൻപിൽ തങ്ങളുടെ
പാപക്കറ കഴുകിത്തരുവാനായി
കാൽ നീട്ടിക്കൊടുക്കുന്ന
പിതാവിന്റേയും
മെത്രാന്റേയും
പുരോഹിതന്റേയും 
ശ്രദ്ധക്ക്‌‌
കുഞ്ഞാടുകളുടെ കാൽ കഴുകി
മുത്തമിടാൻ
കുമ്പിടുന്ന വിശ്വാസികളെ സൂക്ഷിക്കുക
‌മുത്തം വെക്കുന്ന മുഖത്ത്‌ ചവിട്ട്‌
കിട്ടാൻ സാദ്ധ്യതയുണ്ട്‌
ഇനി കൈമുത്തം നൽകുവാൻ
കൈനീട്ടിയാലോ
ചിലപ്പോൾ
കുഞ്ഞാടുകൾ
നിങ്ങളെ
സിംഹാസനങ്ങളിൽ 
നിന്നും
വലിച്ച്‌ താഴെയിടാനും സാധ്യതയുണ്ട്‌ എന്ന് കൂടി ഇടയന്മാർക്കുള്ള ഈ ലേഖനത്തിൽ
പ്രസ്താവിച്ച്‌ കൊള്ളട്ടെ

(ഒരു മുൻകൂർ ജാമ്യമുണ്ട്‌ :എല്ലാ പുരോഹിതരേയും ഈ ഗണത്തിൽ പെടുത്തരുത്‌ അവരിൽ എനിക്ക്‌ നേരിട്ടറിയാവുന്ന നല്ലവരായ നിരവധി പുരോഹിതന്മാരുമുണ്ട്‌)

Follow Us:
Download App:
  • android
  • ios