Asianet News MalayalamAsianet News Malayalam

എഴുത്തച്ഛൻ പുരസ്കാരം കവി കെ. സച്ചിദാനന്ദന്

K Sachidanandan wins Ezhuthachan Puraskaram 2017
Author
First Published Nov 1, 2017, 12:59 PM IST

തിരുവനന്തപുരം: എഴുത്തച്ഛൻ പുരസ്കാരം കവി കെ. സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. തിരുവനന്തപുരത്ത് സാംസ്കാരിക മന്ത്രി എ.കെ. ബാലനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ഒന്നര ലക്ഷമായിരുന്ന പുരസ്കാരം ഈ വർഷം മുതലാണ് അഞ്ച് ലക്ഷമായി ഉയർത്തിയത്.

കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾക്കു സച്ചിദാനന്ദൻ അർഹനായിട്ടുണ്ട്. 1946 മേയ് 28ന് തൃശൂർ ജില്ലയിൽ ജനിച്ച സച്ചിദാനന്ദൻ 50ഓളം പുസ്തകങ്ങൾ രചിച്ചു. "മറച്ചു വച്ച വസ്തുക്കൾ' എന്ന കവിതാ സമാഹാരത്തിന് 2012ലാണ് സച്ചിദാനന്ദന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചത്. 1989, 1998, 2000, 2009, 2012 എന്നീ വർഷങ്ങളിൽ കേരള സാഹിത്യ അക്കാദമി അവാർഡുകൾക്കും സച്ചിദാനന്ദൻ അർഹനായി.

1996 മുതൽ 2006 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ സെക്രട്ടറിയായും സച്ചിദാനന്ദൻ സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയിൽ ട്രാൻസ്ലേഷൻ വകുപ്പിൽ പ്രൊഫസറും വകുപ്പ് മേധാവിയുമാണ് സച്ചിദാനന്ദൻ.

എഴുത്തച്ഛനെഴുതുന്പോൾ, സച്ചിദാനന്ദന്‍റെ കവിതകൾ, ദേശാടനം, ഇവനെക്കൂടി, കയറ്റം, സാക്ഷ്യങ്ങൾ, അപൂർണ്ണം, വിക്ക്, മറന്നു വച്ച വസ്തുക്കൾ, വീടുമാറ്റം, മലയാളം, കവിബുദ്ധൻ, സംഭാഷണത്തിനൊരു ശ്രമം തുടങ്ങിയവയാണ് അദ്ദേഹത്തിന്‍റെ പ്രധാന കൃതികൾ 

Follow Us:
Download App:
  • android
  • ios