Asianet News MalayalamAsianet News Malayalam

ശരത് ലാലിനെ അപമാനിക്കുന്ന പ്രസ്താവനയുമായി മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ

പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാൽ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കുഞ്ഞിരാമൻ ആരോപിച്ചു.സിപിഎമ്മിന്റെ പ്രചരണ ബോഡുകൾ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമൻ ആരോപിച്ചു. 

k v kunhiraman  insults mudered sarath lal
Author
Kasaragod, First Published Feb 22, 2019, 9:38 AM IST

കാസ‌ർകോട്: പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺ​ഗ്രസ് പ്രവ‌‌ർത്തകൻ ശരത്ത് ലാലിനെ അപമാനിക്കുന്ന പ്രസ്താവനയുമായി ‌മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ. കോൺ​ഗ്രസ് ക്രിമിനൽ പ്രവ‌ർത്തനങ്ങൾക്കുപയോ​ഗിക്കുന്ന ആളായിരുന്നു ശരത്ത് ലാലെന്ന് കുഞ്ഞിരാമൻ ആരോപിച്ചു.

ക്രിമിനൽ മനോഭാവമുള്ള കോൺ​ഗ്രസുകാ‌‌ർ താമസിക്കുന്ന പ്രദേശമാണ് കല്ല്യോട്ടെന്നും അവിടെ കോൺ​ഗ്രസുകാ‌ർ മറ്റ് സംഘടനാ പ്രവ‌ർത്തനങ്ങൾ അനുവദിക്കാറില്ലെന്നും കുഞ്ഞിരാമൻ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

പീതാംബരന് എതിരെ നടന്ന ആക്രമണത്തിലെ പ്രതിയായ ശരത് ലാൽ നാലോളം ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നും കുഞ്ഞിരാമൻ ആരോപിച്ചു.സിപിഎമ്മിന്റെ പ്രചരണ ബോഡുകൾ പരസ്യമായി നശിപ്പിച്ച ആളാണ് ശരത്തെന്നും കുഞ്ഞിരാമൻ ആരോപിച്ചു. 

കോൺ​ഗ്രസ് ക്രിമിനൽ പ്രവ‌ർത്തനങ്ങൾക്കായി ഉപയോ​ഗിക്കുന്ന ധാരാളം യുവാക്കൾ കല്ലിയോട്ടുണ്ടെന്നും ഇവരെ ഉപയോ​ഗിച്ചാണ് ആക്രമണങ്ങൾ നടത്താറെന്നും കുഞ്ഞിരാമൻ ആരോപിച്ചു. 

കൊലപാതകത്തിൽ സിപിഎമ്മിന് അറിവോ പങ്കോ ഇല്ലെന്നും കുഞ്ഞിരാമൻ ആവ‌ർത്തിച്ചു.

Follow Us:
Download App:
  • android
  • ios