Asianet News MalayalamAsianet News Malayalam

മോദിക്കെതിരെ വിശാലസഖ്യം; കെജ്രിവാളും കൈകോര്‍ക്കുന്നു

വിശാല പ്രതിപക്ഷ ചേരിക്ക് ആഹ്ളാദം പകരുന്ന വാര്‍ത്തയാണ് ദില്ലിയില്‍ നിന്നും പുറത്തുവരുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വിശാല സഖ്യത്തിലേക്ക് എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ചന്ദ്രബാബു നായിഡു ഡിസംബര്‍ 10ന് വിളിച്ചു ചേര്‍ത്തിട്ടുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

kejriwal joins Opposition meet december 10
Author
New Delhi, First Published Dec 9, 2018, 11:35 AM IST

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ എല്ലാവരും പൊതു തെരഞ്ഞെടുപ്പിലേക്കാണ് ഉറ്റുനോക്കുന്നത്.  മാസങ്ങള്‍ മാത്രം ശേഷിക്കെ തിരക്കിട്ട ചര്‍ച്ചകളാണ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തി പ്രഭാവത്തില്‍ ജയിച്ചുകയറാമെന്ന പ്രതീക്ഷയിലാണ് ബിജെപി. ആത്മവിശ്വാസത്തോടെയുള്ള നീക്കങ്ങളാണ് ബിജെപി ക്യാംപില്‍ നിന്ന് പുറത്തവരുന്നത്.

മറുവശത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍ ഇപ്പോഴും യോജിച്ചുള്ള വെല്ലുവിളി ഉയര്‍ത്താനായിട്ടില്ല. മോദിക്കും ബിജെപിക്കും എതിരെ വിശാല പ്രതിപക്ഷം എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ ഇനിയും സാധിച്ചിട്ടില്ല. എന്‍ ഡി എ പാളയത്തില്‍ നിന്ന് പടിയിറങ്ങിയ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ഇപ്പോള്‍ വിശാല സംഖ്യം യാഥാര്‍ത്ഥ്യത്തിലെത്തിക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കുന്നത്. കോണ്‍ഗ്രസിന്‍റെ തന്ത്രങ്ങളാണ് നായിഡു യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുന്നത്.

വിശാല പ്രതിപക്ഷ ചേരിക്ക് ആഹ്ളാദം പകരുന്ന വാര്‍ത്തയാണ് ദില്ലിയില്‍ നിന്നും പുറത്തുവരുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍ വിശാല സഖ്യത്തിലേക്ക് എത്തുമെന്ന സൂചനകളാണ് ലഭിക്കുന്നത്. ചന്ദ്രബാബു നായിഡു ഡിസംബര്‍ 10ന് വിളിച്ചു ചേര്‍ത്തിട്ടുള്ള പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കെടുക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബിജെപി വിരുദ്ധ നിലപാട് പുലര്‍ത്തുന്ന കെജ്രിവാള്‍ പക്ഷെ കോണ്‍ഗ്രസിനെ ഇതുവരെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. നാളെ നടക്കുന്ന യോഗത്തില്‍ ആം ആദ്മി പങ്കെടുത്താല്‍ അത് കോണ്‍ഗ്രസിനും പ്രതിപക്ഷ വിശാല സംഖ്യത്തിനും വലിയ ആത്മവിശ്വാസം പകരും.

Follow Us:
Download App:
  • android
  • ios