Asianet News MalayalamAsianet News Malayalam

കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കെന്ന പ്രഖ്യാപനം ഇന്നുണ്ടാകും

kerala congress likely to announce special block in assembly today
Author
First Published Aug 7, 2016, 12:37 AM IST

കോട്ടയം: കേരള കോണ്‍ഗ്രസ് നിയമസഭയില്‍ പ്രത്യേക ബ്ലോക്കെന്ന പ്രഖ്യാപനം ഇന്നുണ്ടാകും. അന്തിമ തീരുമാനത്തിനായി സ്റ്റിയറിങ് കമ്മിറ്റി ചരല്‍ക്കുന്നില്‍ രാവിലെ ചേരും. നിയമസഭയില്‍ പ്രത്യേക ഇരിപ്പിടമെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ കോണ്‍ഗ്രസുമായി ഇപ്പോഴുള്ള സഖ്യം തുടരാമെന്നാണ് കഴിഞ്ഞ രാത്രിയിലെ ചര്‍ച്ചയിലുണ്ടായ ധാരണ.

സമദൂര നയവും പ്രശ്‌നാധിഷ്ഠിത നിലപാട് പ്രഖ്യാപിച്ച് യു ഡി എഫ് ബന്ധം ഉപേക്ഷിക്കുന്നുവെന്ന് കെ.എം മാണി കഴിഞ്ഞ ദിവസം ചരല്‍ക്കുന്നില്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. കോട്ടയത്ത് ചേര്‍ന്ന എം.എല്‍.എമാരുടെ യോഗ തീരുമാനം അനുസരിച്ച സഭയില്‍ പ്രത്യേക ബ്ലോക്കെന്ന പ്രഖ്യാപനത്തിന്റെ പശ്ചാത്തലമൊരുക്കലായിരുന്നു ഇത്. എന്നാല്‍ ഇക്കാര്യം പ്രഖ്യാപിക്കുന്നതിന് മുമ്പ് സ്റ്റിയറിങ് കമ്മിറ്റിചേരും. ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. രാവിലെ പതിനൊന്നരയ്ക്കാണ് സ്റ്റിയറിങ് കമ്മിറ്റി യോഗം. ഒരു മണിയോടെ പാര്‍ട്ടി തീരുമാനം പ്രഖ്യാപിക്കാന്‍ മാണി മാധ്യമങ്ങളെ കാണും. പക്ഷേ യു.ഡി.എഫ് വിട്ടുവെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാത്ത വിധം അദ്ദേഹം പ്രഖ്യാപിക്കുമോയെന്നാണ് ഉറ്റു നോക്കുന്നത്. യു.ഡി.എഫ് ബന്ധം പൂര്‍ണമായും മുറിക്കുന്നതിന് താല്‍പര്യമില്ലാത്ത് നേതാക്കള്‍ പാര്‍ട്ടിയിലുണ്ട്. അവര്‍ക്ക് മാണിയുടെ സമദൂരലൈനിന്റെ  വരുംവരായ്കളെക്കുറിച്ച് ആശങ്കയുണ്ട്. അതേ സമയം കോണ്‍ഗ്രസ് ബന്ധം മുറിക്കുകയയെന്ന് മാണിയുടെ തീരുമാനത്തെ ജില്ല തിരിച്ചുള്ള ചര്‍ച്ചയില്‍ ഭൂരിപക്ഷം പേരും പിന്തുണച്ചു്. ഇതിന്റെ പേരില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരായ നീക്കം ശക്തമാക്കിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കണമെന്ന അഭിപ്രായം ഉയര്‍ന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളില്‍  പിന്തുണ പിന്‍വലിക്കേണ്ടെന്നാണ് ധാരണ.

Follow Us:
Download App:
  • android
  • ios