Asianet News MalayalamAsianet News Malayalam

ഇടനിലക്കാരെ ഒഴിവാക്കാം; ടൂറിസം മേഖലയില്‍ മൂന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍

സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംരഭത്തിനാണ് ഉത്തരവാദിത്ത ടൂറസം മിഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ തദ്ദേശവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി. അംസംഘടിത തൊഴില്‍ പ്രവര്‍ത്തകരുടെ വിശാദംശങ്ങളും അവരുടെ തൊഴിലിനു ലഭ്യമാക്കേണ്ട വേതനവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

kerala tourism introduces 3 new online platform
Author
Thiruvananthapuram, First Published Jan 18, 2019, 2:58 PM IST

തിരുവനന്തപുരം: ടൂറിസം മേഖലയില്‍ സാധാരണക്കാര്‍ക്കും നേട്ടം ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതിക്ക് സംസ്ഥാനത്ത് തുടക്കമായി. ഇടനിലക്കാരില്ലാതെ വിനോദ സഞ്ചാരമേഖലയുമായി ബന്ധപ്പെടുന്നതിനായി മൂന്ന് ഓണ്‍ ലൈന്‍ പ്ലാറ്റ്ഫോമുകളാണ് തയ്യാറാക്കിയിരിക്കുന്നത്. ഹോട്ടലുകളുടെ ക്ലാസിഫിക്കേഷന് ഉത്തരവാദിത്ത ടൂറിസം മിഷനുമായുള്ള സഹകരണം ഒരു ഘടകമാക്കുന്നത് പരിഗണിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സര്‍ക്കാരിന്‍റെ മേല്‍നോട്ടത്തില്‍ സാധാരണ ജനങ്ങളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സംരഭത്തിനാണ് ഉത്തരവാദിത്ത ടൂറസം മിഷന്‍ തുടക്കം കുറിച്ചിരിക്കുന്നത്. ടൂറിസം മേഖലയില്‍ തദ്ദേശവാസികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറി തയ്യാറാക്കി. അംസംഘടിത തൊഴില്‍ പ്രവര്‍ത്തകരുടെ വിശാദംശങ്ങളും അവരുടെ തൊഴിലിനു ലഭ്യമാക്കേണ്ട വേതനവും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളത്തിലെ വിവിധ കലാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ വിശദാംശങ്ങള്‍ അടങ്ങിയ അര്‍ട്ട് ആന്‍റ് കള്‍ച്ചറല്‍ ഫോറമാണ് രണ്ടാമത്തേത്. കലാപരിപാടികളുടെ ചിത്രങ്ങളും, പരിപാടികള്‍ക്ക് നല്‍കേണ്ട് തുകയും സംബന്ധിച്ച പൂര്‍ണ്ണ വിവരങ്ങള്‍ ഇതില്‍ കിട്ടും. 

പ്രാദേശിക ഉത്പന്നങ്ങളെ ടൂറിസം മേഖലയുമായും ടൂറിസ്റ്റുകളുമായും നേരിട്ട് ബന്ധിപ്പിക്കുന്നതിന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമും ഒരുക്കിയിട്ടുണ്ട്. ഉല്‍പ്പാദകന് നേരിട്ട് വിലയടക്കം ഈ സൈററില്‍ പരസ്യപ്പെടുത്തി ആവശ്യക്കാരിലേക്ക് എത്തിക്കാമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. കഴിഞ്ഞ ഒന്നരവര്‍ഷം കൊണ്ട് ടൂറിസം മേഖലയില്‍ നിന്ന് പ്രാദേശിക സമൂഹത്തിന് 6.75 കോടിയുടെ വരുമാനമുണ്ടാക്കാനായി. പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ നിലവില്‍ വന്നതോടെ ഈ വര്‍ഷം വലിയ നേട്ടമുണ്ടാക്കാനാകുമെന്നാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios