Asianet News MalayalamAsianet News Malayalam

പാപ്പിനിശ്ശേരിയിൽ രാജവെമ്പാല മുട്ടകൾ വിരിഞ്ഞില്ല

'Kings' on way, Kannur park on brink of making 'hisstory'
Author
Kannur, First Published Aug 3, 2016, 3:51 AM IST

കണ്ണൂര്‍: രാജവെമ്പാലക്കുഞ്ഞുങ്ങൾക്കായുളള പാപ്പിനിശ്ശേരി പാമ്പുവളർത്തൽ കേന്ദ്രത്തിലെ കാത്തിരിപ്പ് വിഫലം.നാല് മാസം കഴിഞ്ഞിട്ടും മുട്ടകൾ വിരിയാതിരുന്നതോടെയാണ് പ്രതീക്ഷ മങ്ങിയത്.കൃത്രിമ ആവാസ വ്യവസ്ഥ സൃഷ്ടിച്ചായിരുന്നു പാമ്പുവളർത്തൽ കേന്ദ്രത്തിൽ രാജവെമ്പാലകളെ ഇണ ചേർത്തത്.

വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്ന രാജവെമ്പാലകളുടെ ഇണചേരൽ.സാഹചര്യങ്ങളെല്ലാം അനുകൂലമെങ്കിൽ മാത്രം നടക്കുന്ന മാസങ്ങൾ നീളുന്ന പ്രക്രിയ.പാപ്പിനിശ്ശേരി പാമ്പുവളർത്തൽ കേന്ദ്രത്തിലെ ഗവേഷകർ കാട്ടിലെ ആവാസ വ്യവസ്ഥയൊരുക്കി രാജവെമ്പാലകൾക്ക് ഇണചേരാൻ അവസരമൊരുക്കി.

കഴിഞ്ഞ മാർച്ചിൽ.ആൺ രാജവെമ്പാലകളുടെ ഒരാഴ്ച നീണ്ട പോരാട്ടം. വിജയിയെ പെൺരാജവെമ്പാല വരിച്ചു. ഏപ്രിലിൽ മുപ്പതോളം മുട്ടകളിട്ടു.കരിയിലകൾ ചേർത്ത് കൂടൊരുക്കി. അന്താരാഷ്ട്ര തലത്തിലടക്കം മാധ്യമശ്രദ്ധനേടിയ അടയിരിക്കൽ പക്ഷേ വിജയം കണ്ടില്ല.90 ദിവസം പിന്നിട്ടതോടെ അടയിരിക്കലിൽ നിന്ന് പെൺരാജവെമ്പാല 

മംഗലാപുരത്തെ പിലിക്കുള ബയോളജിക്കൽ പാർക്കിലുളളവരുടെ നിരീക്ഷണത്തിലായിരുന്ന പ്രജനനം .മുട്ട വിരിയാതിരുന്നതിന്‍റെ കാരണം പാർക്കിലെ ഗവേഷകർ പരിശോധിക്കും.കൃത്രിമ സാഹചര്യമൊരുക്കിയത് വിജയമായെങ്കിലും മുട്ട വിരിയാതിരുന്നത് മാത്രം തിരിച്ചടിയായി.അടുത്ത തവണ കൂടുതൽ ശാസ്ത്രീയമായി പ്രജനനത്തിന് ഇടമൊരുക്കാനാണ് പാമ്പുവളർത്തൽ കേന്ദ്രം ലക്ഷ്യമിടുന്നത്.

Follow Us:
Download App:
  • android
  • ios