Asianet News MalayalamAsianet News Malayalam

'കേരള സംരക്ഷണ യാത്ര'; കോടിയേരി നയിക്കുന്ന തെക്കന്‍ മേഖലാ ജാഥയ്ക്ക് നാളെ തുടക്കം

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 16 ന്‌ കാസര്‍കോട്ട്‌ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. 'ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം'എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്‌

kodiyeri balakrishnan leeds ldf kerala samrakshana yatra
Author
Thiruvananthapuram, First Published Feb 13, 2019, 9:27 PM IST

തിരുവനന്തപുരം: എല്‍ ഡി എഫ്‌ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനത്തിന്‌ മുന്നോടിയായുള്ള 'കേരള സംരക്ഷണ യാത്രയ്‌ക്ക്‌' ഫെബ്രുവരി 14 ന്‌ തിരുവനന്തപുരത്ത്‌ തുടക്കം കുറിക്കും. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ വൈകീട്ട്‌ നാലിന്‌ പൂജപ്പുര മൈതാനിയിലാണ് തുടക്കമാകുന്നത്.  സി പി ഐ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയാണ് തെക്കന്‍ ജാഥ ഉദ്‌ഘാടനം ചെയ്യുക.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ 16 ന്‌ കാസര്‍കോട്ട്‌ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്യും. 'ബി.ജെ.പി സര്‍ക്കാരിനെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ... വികസനം, സമാധാനം, സാമൂഹ്യ പുരോഗതി, ജനപക്ഷം ഇടതുപക്ഷം'എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ്‌ മേഖലാ ജാഥകള്‍ പര്യടനം നടത്തുന്നത്‌. മാര്‍ച്ച്‌ രണ്ടിന്‌ തൃശൂരില്‍ നടക്കുന്ന മഹാറാലിയോടെ ജാഥകള്‍ സമാപിക്കും.

പൂജപ്പുര മൈതാനിയില്‍ നടക്കുന്ന തെക്കന്‍ മേഖലാ ജാഥയുടെ ഉദ്‌ഘാടന സമ്മേളനത്തില്‍ എല്‍ ഡി എഫ്‌ കണ്‍വീനര്‍ എ വിജയരാഘവന്‍, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, ഡോ എ നീലലോഹിത ദാസന്‍ നാടാര്‍ (ജനതാദള്‍), എ കെ ശശീന്ദ്രന്‍ (എന്‍ സി പി) രാമചന്ദ്രന്‍ കടന്നപ്പള്ളി (കോണ്‍ഗ്രസ്‌ എസ്‌), സ്‌കറിയാ തോമസ്‌ (കേരള കോണ്‍ഗ്രസ്‌), ചാരുപാറ രവി (ലോക്‌ താന്ത്രിക്‌ ജനതാദള്‍), കാസിം ഇരിക്കൂര്‍ (ഐ എന്‍ എല്‍), ഫ്രാന്‍സിസ്‌ ജോര്‍ജ്‌ (ജനാധിപത്യ കേരള കോണ്‍ഗ്രസ്‌), ആര്‍ ബാലകൃഷ്‌ണ പിള്ള (കേരള കോണ്‍ഗ്രസ്‌ ബി) എന്നിവര്‍ പ്രസംഗിക്കുമെന്നും കോടിയേരി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Follow Us:
Download App:
  • android
  • ios