Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വവര്‍ഗരതിക്കാരെന്ന് എഴുതിവാങ്ങിയ സംഭവം; സ്വവര്‍ഗരതി ധര്‍മ്മത്തിന് എതിരെന്ന് മന്ത്രി

  • വിദ്യാര്‍ത്ഥിനികളില്‍ നിന്ന് സ്വവര്‍ഗരതിക്കാരെന്ന് എഴുതിവാങ്ങിയ സംഭവം
  • പ്രതികരണവുമായി വെസ്റ്റ് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി
kolkata School Controversy

കൊല്‍ക്കത്ത: വിദ്യാര്‍ത്ഥിനികളില്‍ നിന്ന് തങ്ങള്‍ സ്വവര്‍ഗാനുരാഗികളെന്ന് അധ്യാപികരെഴുതിവാങ്ങിയതിനെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വെസ്റ്റ് ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥാ ചാറ്റര്‍ജി. എന്താണ് അധ്യാപകരെ ഇത്തരത്തില്‍ എഴുതി വാങ്ങാന്‍ പ്രേരിപ്പിച്ചതെന്ന് അറിയാന്‍ സ്കൂള്‍ മാനേജ് മെന്‍റിനെ സമീപിക്കുമെന്നും മന്ത്രി പറഞ്ഞു. എന്നാല്‍ സ്വവര്‍ഗരതി നമ്മുടെ ധര്‍മ്മത്തിന് എതിരെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ കാലങ്ങളലില്‍ ഇത്തരമൊരു സംഭവം സ്കൂളുകളില്‍ നിന്ന് റിപ്പോട്ട് ചെയ്തിട്ടില്ലെന്നും ഇത് ധര്‍മ്മത്തിന് എതിരെന്നുമാണ് മന്ത്രി പറഞ്ഞത്.കൊല്‍ക്കത്തയിലെ കമല സ്കൂളിനെതിരെ മാതാപിതാക്കളാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. സ്കൂളിലെ 10 വിദ്യാര്‍ത്ഥിനികളില്‍ നിന്ന് തങ്ങള്‍ സ്വവര്‍ഗരതിക്കാരെന്ന് അധികൃതര്‍ എഴുതിവാങ്ങിയെന്ന് മാതാപിതാക്കള്‍ ആരോപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു.
 

Follow Us:
Download App:
  • android
  • ios