Asianet News MalayalamAsianet News Malayalam

സ്കൂൾ കലോത്സവം: 345 പോയിന്റുമായി കോഴിക്കോട് മുന്നിൽ

ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് ഒന്നാമത് നിൽക്കുന്നത്. തൊട്ടുപിറകിൽ തന്നെ തൃശൂരുമുണ്ട്. കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റും. 

kozhkode get first position in kalolsavam at alappuzha
Author
Alappuzha, First Published Dec 8, 2018, 12:47 PM IST

ആലപ്പുഴ: അമ്പത്തിയൊമ്പതാമത് സ്കൂൾ കലോത്സവത്തിന്റെ രണ്ടാം ദിനം ആലപ്പുഴയിൽ നടക്കുമ്പോൾ കോഴിക്കോട് ജില്ല ഒന്നാം സ്ഥാനത്ത്. കലോത്സവം ആരംഭിച്ച ഇന്നലെ തൃശൂർ ജില്ലയായിരുന്നു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ഒറ്റ പോയിന്റിന്റെ വ്യത്യാസത്തിലാണ് കോഴിക്കോട് ഒന്നാമത് നിൽക്കുന്നത്. തൊട്ടുപിറകിൽ തന്നെ തൃശൂരുമുണ്ട്. കോഴിക്കോടിന് 345 പോയിന്റും തൃശൂരിന് 344 പോയിന്റും. 

കണ്ണൂർ, പാലക്കാട്, ആലപ്പുഴ എന്നീ ജില്ലകളാണ് യഥാക്രമം മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിൽ നിൽക്കുന്നത്. ഏറ്റവും പിന്നിൽ നിൽക്കുന്നത് ഇടുക്കി ജില്ലയാണ്. ആർഭാടങ്ങൾ ഇല്ലാതെയാണ് ഇത്തവണ കലോത്സവത്തിന് തിരി തെളിഞ്ഞിരിക്കുന്നത്. രണ്ടാം ദിനമായ ഇന്ന് 75 ഇനങ്ങളിൽ മത്സരങ്ങൾ നടക്കും. ഹയർസെക്കന്ററി വിഭാഗം പെൺകുട്ടികളുടെ കുച്ചിപ്പുടി, ഹൈസ്കൂൾ വിഭാഗം പെൺകുട്ടികളുടെ ഭരതനാട്യം, ഹൈസ്കൂൾ വിഭാഗം തിരുവാതിര, പരിചമുട്ടുകളി, കോൽക്കളി, പഞ്ചവാദ്യം തുടങ്ങിയ ഇനങ്ങളാണ് ഇന്ന് അരങ്ങിലെത്തുന്നത്. 

Follow Us:
Download App:
  • android
  • ios