Asianet News MalayalamAsianet News Malayalam

യാത്രക്കാരെ വലച്ച് കർണാടകത്തിൽ ബസ് സമരം

KRTC bus strike
Author
Bengaluru, First Published Jul 27, 2016, 10:12 AM IST

കർണാടക ആർടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരം മൂന്നാം ദിവസത്തിലേക്ക് കടന്നതോടെ അന്യസംസ്ഥാനങ്ങളിൽ നിന്നെത്തുന്ന യാത്രക്കാർ വലയുന്നു. സമരത്തെ നേരിടാൻ സർക്കാർ സ്വീകരിച്ച നടപടികളൊന്നും ഇതുവരെ ഫലം കണ്ടില്ല.

ഡയസ്നോൺ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മുന്നറിയിപ്പ് വകവെക്കാതെയാണ് കർണാടക ആർടിസി ജീവനക്കാർ ശന്പളവർ‍ദ്ധന ആവശ്യപ്പെട്ടുള്ള സമരവുമായി മുന്നോട്ടുപോകുന്നത്. ഇതോടെ കേരളം ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് കർണാടകത്തിലെത്തിയ യാത്രക്കാർ വലഞ്ഞു.

കെഎസ്ആർടിസിയും സ്വകാര്യബസുകളും ബംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് കൂടുതൽ സർവ്വീസ് നടത്തുന്നത് ആശ്വാസമാകുന്നുണ്ടെങ്കിലും മംഗളുരു, മടിക്കേരി ഉൾപ്പെടെയുള്ള അതി‍ർത്തി നഗരങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാരെ സമരം സാരമായി ബാധിച്ചു. ഇതിനിടെ സമരത്തിന്റെ മറവിൽ ഓട്ടോറിക്ഷകളും ടാക്സികളും യാത്രാക്കൂലി മൂന്നിരട്ടിയോളം വർദ്ധിപ്പിച്ചതായി പരാതി ഉയർന്നു കഴിഞ്ഞു. സമരം തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കോളേജുകൾക്കും സ്കൂളുകൾക്കും സർക്കാർ  അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബസുകൾ സമരത്തിലായതോടെ സ്വകാര്യവാഹനങ്ങൾ കൂട്ടമായി നിരത്തിലിറങ്ങിയത് ബംഗളുരു നഗരത്തിലെ ഗതാഗതകുരുക്കും വർദ്ധിപ്പിച്ചിട്ടുണ്ട്.

 

Follow Us:
Download App:
  • android
  • ios