Asianet News MalayalamAsianet News Malayalam

കെഎസ്ആര്‍ടിസിക്ക് നല്ലകാലം: വരുമാനത്തിൽ റെക്കോർഡ് വർദ്ധന

KSRTC daily collection breaks the record
Author
First Published Dec 27, 2017, 7:29 AM IST

തിരുവനന്തപുരം: പരാധീനതകൾക്കിടയിൽ നിന്ന് നല്ലവാർത്തയുമായി കെഎസ്ആർടിസി. കഴിഞ്ഞ നാലുദിവസം റെക്കോർഡ് കളക്ഷനാണ് കെഎസ്ആർടിസിക്ക് കിട്ടിയത് . ജീവനക്കാരുടെ ഡ്യൂട്ടി പുനക്രമീകരണവും ക്രിസ്മസ് അവധിയുമാണ് വരുമാനം ഉയരാൻ കാരണം

എന്നും കോടികളുടെ നഷ്ടക്കണക്ക്. പെൻഷൻ മുടങ്ങിയിട്ട് മാസങ്ങൾ. ശമ്പളവിതരണത്തിനായി  ഡിപ്പോകൾ പണയം വച്ച സ്ഥിതി. ഇത്തരം പരാധീനതകൾക്കിടയിൽ നിന്നാണ് നല്ല വാർത്ത വരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കെഎസ്ആർടിസിയുടെ മികച്ച ടിക്കറ്റ് വരുമാനം. 21മുതൽ 24വരെ  റെക്കോർഡ് കളക്ഷൻ. 

ഒരുദിവസം ശരാശരി ആറരക്കോടി രൂപ. കഴിഞ്ഞ വർഷം ഡിസംബറിൽ 24കോടിരൂപ വരുമാനമുണ്ടായിരുന്നത് ഇത്തവണ 27 ലേക്ക് എത്തിക്കാനായി.  കഴിഞ്ഞ ഒരാഴ്ചക്കാലം ദിനം പ്രതി ശരാശരി 31ലക്ഷം പേർ കെഎസ്ആര്‍ടിസിയിൽ യാത്രചെയ്തെന്നാണ് കണക്ക്. തുടർച്ചയായി അവധി ദിവസങ്ങൾ വന്നത് തുണയായി.  

തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിലും മികച്ച കളക്ഷൻ. ക്രിസ്മസ് തലേന്ന് 39,62018 രൂപയാണ് വരുമാനം. ഈസാഹചര്യത്തിൽ, നിരത്തിലിറങ്ങാനിരിക്കുന്ന 1000 പുതിയ ബസുകൾ വഴി വരുമാന വർദ്ധനയുണ്ടാകുമെന്നും മാനേജ്മെന്റ് കണക്കുകൂട്ടുന്നു. 

Follow Us:
Download App:
  • android
  • ios