Asianet News MalayalamAsianet News Malayalam

ബസ് പണിമുടക്ക്: കെഎസ്ആര്‍ടിസിക്ക് കോളടിച്ചു

KSRTC get high collection on strike day
Author
First Published Feb 17, 2018, 8:22 PM IST

തി​രു​വ​ന​ന്ത​പു​രം: ബ​സ് ചാ​ർ​ജ് വ​ർ​ധ​ന ആ​വ​ശ്യ​പ്പെ​ട്ട് സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ പ​ണി​മു​ട​ക്ക് ന​ട​ത്തു​മ്പോള്‍ കൂ​ടു​ത​ൽ ബ​സു​ക​ൾ നി​ര​ത്തി​ലി​റ​ക്കി​യ കെ​എ​സ്ആ​ർ​ടി​സി​ക്കു മി​ക​ച്ച ക​ള​ക്ഷ​ൻ. പ​ണി​മു​ട​ക്ക് ആ​രം​ഭി​ച്ച ആ​ദ്യ​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച മാ​ത്രം ല​ഭി​ച്ച ക​ള​ക്ഷ​ൻ 7.22 കോ​ടി രൂ​പ​യാ​ണ്. വ്യാ​ഴം ഇ​ത് 5.94 കോ​ടി രൂ​പ​യാ​യി​രു​ന്നു. 1.28 കോ​ടി രൂ​പ​യു​ടെ ക​ള​ക്ഷ​നാ​ണ് വ​ർ​ധി​ച്ച​ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച 29 ല​ക്ഷം പേ​രാ​യി​രു​ന്നു യാ​ത്ര ചെ​യ്യു​ന്ന​തി​നാ​യി കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ശ്ര​യി​ച്ച​ത്. 6.12 കോ​ടി രൂ​പ​യാ​യി​രു​ന്നു ക​ള​ക്ഷ​ൻ. എ​ന്നാ​ൽ ബ​സ് സ​മ​രം ആ​രം​ഭി​ച്ച ആ​ദ്യ​ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച കെഎസ്ആര്‍ടിസി 40 ല​ക്ഷ​ത്തോ​ളം പേ​ർ യാ​ത്ര ചെ​യ്ത​താ​യാ​ണ് ക​ണ​ക്ക്.

Follow Us:
Download App:
  • android
  • ios