Asianet News MalayalamAsianet News Malayalam

കു കാ സെല്‍വം; തമിഴ്‍നാട്ടിലെ ശിവന്‍കുട്ടി

Ku ka selvam
Author
First Published Feb 18, 2017, 12:39 PM IST

ചെന്നൈ: വിശ്വാസ വോട്ടെടുപ്പിനിടെ തമിഴ്‌നാട് നിയമസഭയില്‍ സംഘര്‍ഷത്തില്‍ അരങ്ങേറിയത് കേരളത്തില്‍ ബജറ്റ് അവതരണ ദിവസം ഉണ്ടായ സംഭവങ്ങള്‍ക്ക് സമാനമായ രംഗങ്ങള്‍.

ഡി.എം.കെ അംഗം കു കാ സെല്‍വമാണ് കേരളനിയമസഭയില്‍ 2015ല്‍ ശിവന്‍കുട്ടി നടത്തിയ പ്രകടനത്തെ അനുസ്മരിപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചത്.

സഭ തുടങ്ങി മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിശ്വാസ പ്രമേയം അവതരിപ്പിച്ച ഉടന്‍ മുന്‍ മുഖ്യമന്ത്രി പനീര്‍സെല്‍വവും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിനും എതിര്‍പ്പുന്നയിച്ചു. ഇരുവരെയും സംസാരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് എതിര്‍പ്പ് ഉന്നയിച്ചത്. വോട്ടെടുപ്പിന് രഹസ്യ ബാലറ്റ് ഏര്‍പ്പെടുത്തണമെന്നും ഇരുവരും ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ രണ്ട് ആവശ്യങ്ങളും നിരാകരിച്ചു.

എം.എല്‍.എമാരുടെ തലയെണ്ണി ഭൂരിപക്ഷം തീരുമാനിക്കാനായിരുന്നു സ്പീക്കറുടെ തീരുമാനം. ഇതിനെ ഡി.എം.കെയും പനീര്‍സെല്‍വവും എതിര്‍ത്തു. ആറ് ബ്ലോക്കുകളായി എം.എല്‍.എമാരെ തിരിച്ച് എണ്ണാനായിരുന്നു തീരുമാനം. ബഹളം മൂത്തപ്പോള്‍ സ്പീക്കര്‍ വാച്ച് ആന്‍ഡ് വാര്‍ഡിനെ വിളിച്ചു. ഇതോടെ വിശ്വാസ വോട്ട് മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്പീക്കര്‍ സ്റ്റാലിന്റെ ആവശ്യം നിരാകരിച്ചു.

ബ്ലോക്ക് തിരിച്ച് തലയെണ്ണാനുള്ള തീരുമാനത്തില്‍ സ്പീക്കര്‍ ഉറച്ചു നിന്നതോടെ ഡി.എം.കെ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിലേക്ക് കുതിച്ചു കയറി. പേപ്പറുകള്‍ കീറി എറിയുകയും മൈക്ക് എടുത്ത് എറിയുകയും ചെയ്തു. ഡി.എം.കെയുഡെ ഡോട്കര്‍ കൂടിയായ എം.എല്‍.എ പുങ്കോതായ് ആളജി അരുണ നിയമസഭാ ബെഞ്ചില്‍ കയറി നിന്ന് ബഹളം കൂട്ടി. ഇതിനിടെയിലാണ്  കു കാ സെല്‍വം സ്പീക്കറുടെ കസേരയില്‍ കയറി ഇരിക്കുകയും കസേര വലിച്ചെറിയുകയും ചെയ്തത്.

Follow Us:
Download App:
  • android
  • ios