Asianet News MalayalamAsianet News Malayalam

ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്നുവെങ്കില്‍ മുഖ്യമന്ത്രി വിജയന്‍ എന്ന പേരുമാറ്റണം: കുമ്മനം

Kummanam against Pinarayi
Author
First Published Feb 26, 2017, 3:58 PM IST

തിരുവനന്തപുരം: ഹിന്ദുസ്ഥാന്‍ എന്ന പദം വര്‍ഗ്ഗീയമായി തോന്നുന്നുവെങ്കില്‍ മുഖ്യമന്ത്രി, വിജയന്‍ എന്ന സ്വന്തം പേരുമാറ്റുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍. ഫേസ് ബുക്ക് പോസ്റ്റിലാണ് കുമ്മനം പിണറായിയെ രൂക്ഷമായ ഭാഷയില്‍ പരിഹസിച്ചത്. വിജയൻ എന്നത് അർജ്ജുനന്‍റെ പേരാണെങ്കിലും കേള്‍ക്കുമ്പോൾ ശ്രീകൃഷ്ണ സ്മരണയാണ് പെട്ടെന്ന് ഉണ്ടാകുന്നതെന്നും അത് പിണറായിയെ പോലുള്ള കമ്മ്യൂണിസ്റ്റ് നേതാവിന് അവഹേളനമാണെന്നും രാജ്യത്തിന്‍റെ പേര് മാറ്റുന്നതിലും എളുപ്പം സ്വന്തം പേര് മാറ്റുന്നതാണെന്നുമാണ് കുമ്മനത്തിന്‍റെ പരിഹാസം.

ഭാരതത്തെ ഹിന്ദുസ്ഥാൻ എന്ന് വിളിക്കുന്നത് വർഗ്ഗീയമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ മംഗലാപുരം പ്രസംഗത്തിലെ കണ്ടെത്തൽ ചരിത്രബോധമില്ലായ്മയിൽ നിന്ന് ഉണ്ടായതാണ്. ഭാരതത്തിന്‍റെ ചരിത്രം അറിയില്ലെങ്കിലും സ്വാതന്ത്ര്യ സമര ചരിത്രമെങ്കിലും പിണറായി പഠിക്കാൻ ശ്രമിക്കണമെന്നും കാറൽ മാർക്സ് ഭാരതത്തെപ്പറ്റി പറയുമ്പോഴും എഴുതുമ്പോഴും സമൃദ്ധമായി ഉപയോഗിച്ച വാക്ക് ഹിന്ദുസ്ഥാൻ എന്നാണെന്നും പറയുന്ന കുമ്മനം പിണറായിയുടെ പ്രസ്താവന പതിനായിരക്കണക്കിന് വരുന്ന സ്വാതന്ത്ര്യ സമര സേനാനികളോടുള്ള അവഹേളനമാണെന്നും പറയുന്നു.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

Follow Us:
Download App:
  • android
  • ios