Asianet News MalayalamAsianet News Malayalam

ഷുഹൈബ് വധം: പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന്  കുമ്മനം രാജശേഖരൻ

  • വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ല
  • മുഖ്യമന്ത്രി നിയമസഭയില്‍ കള്ളം പറയുന്നു
kummanam rajasekharan against pinarayi vijayan
Author
First Published Mar 7, 2018, 7:17 PM IST

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തരവകുപ്പ് ഒഴിയണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. ഷുഹൈബ് വധവുമായി ബന്ധപ്പെട്ട്  ഹൈക്കോടതിയിൽ നിന്ന് വീണ്ടും രൂക്ഷ വിമർശമാണ് പൊലീസിനും ആഭ്യന്തര വകുപ്പിനും ഏൽക്കേണ്ടി വന്നത്. കേസ് സിബിഐക്ക് വിടേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ് ഉടനെയാണ് ഹൈക്കോടതി സർക്കാര്‍ വാദം തള്ളിയത്. പിണറായി വിജയൻ ഭരണത്തിൽ ഇരകൾക്ക് നീതി ലഭിക്കില്ലെന്ന് ഹൈക്കോടതിയും പറഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയുകയാണ് ഉചിതം. 

സിപിഎം നേതാക്കൾ പ്രതികളായ കേസിൽ അന്വേഷണം ശരിയായ ദിശയിലാണെന്ന സർക്കാർ വാദം അണികൾ മാത്രമേ വിശ്വസിക്കൂ. നിയമസഭയിൽ പോലും കള്ളം പറയുന്ന മുഖ്യമന്ത്രി സംസ്ഥാനത്തിന്‍റെ ചരിത്രത്തിൽ ഇതാദ്യമാണ്. ബിജെപി ഉന്നയിക്കുന്ന ആരോപണങ്ങളെല്ലാം കോടതിയും ശരിവെച്ചിരിക്കുകയാണ്.  കോടതിയിൽ നിന്ന് ഇത്രയധികം തിരിച്ചടികൾ നേരിട്ട മറ്റൊരു ഭരണകൂടവും ഇതിന് മുൻപ് കേരളത്തിൽ ഉണ്ടായിട്ടില്ല. തിരിച്ചടികൾ നേരിടാൻ മാത്രമായി കേരളത്തിന് ഒരു മുഖ്യമന്ത്രി ആവശ്യമുണ്ടോയെന്നും കുമ്മനം ചോദിച്ചു.
 

Follow Us:
Download App:
  • android
  • ios