Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കായി ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി

Launch of Consulate mobile application
Author
First Published Jan 27, 2017, 5:39 PM IST

ദുബായ്: യു.എ.ഇയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് വേഗത്തില്‍ സഹായമെത്തിക്കുന്നതിന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് മൊബൈല്‍ ആപ്പ് പുറത്തിറക്കി. സിജിഐ ദുബായ് എന്ന പേരിലാണ് ആപ്. യു.എ.ഇയില്‍ 28 ലക്ഷം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ഇവരിലേക്ക് പെട്ടെന്ന് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പുതിയ മൊബൈല്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. 

പാസ്പോര്‍ട്ട്, വിസ, ലേബര്‍ തുടങ്ങിയ സേവനങ്ങള്‍ക്കെല്ലാം സി.ജി.ഐ ദുബായ് എന്ന ഈ ആപ് സഹായകരമാകും. ഈ ഇന്‍ററാക്ടീവ് ആപ്പ് വഴി സന്ദര്‍ശന സമയം ഉറപ്പിക്കുകയും ചെയ്യാം. അടിയന്തര ഘട്ടങ്ങളില്‍ കോണ്‍സുലേറ്റിനെ ബന്ധപ്പെടാനുള്ള എസ്.ഒ.എസ് ബട്ടണും ആപ്പിലുണ്ട്.

ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ പ്ലാറ്റ്ഫോമുകളില്‍ ഈ സി.ജി.ഐ ആപ്പ് ലഭ്യമാണ്. സൗജന്യമായി ഡൗണ്‍ലോഡ്  ചെയ്യാം.
ലേബര്‍, കള്‍ച്ചര്‍, കോണ്‍സുലാര്‍, എഡ്യുക്കേഷന്‍, പാസ്പോര്‍ട്ട്, വിസ എന്നിങ്ങനെ വിവിധ സേവനങ്ങള്‍ തരംതിരിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. 

ഓരോ വിഭാഗത്തിലും ബന്ധപ്പെടേണ്ട ആളുടെ പേരും ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവുമെല്ലാം ഇതില്‍ ലഭ്യമാക്കിയിട്ടുണ്ട്. യു.എ.ഇയിലെ ഇന്ത്യക്കാര്‍ക്ക് ഈ ആപ് സഹായകരമാകുമെന്നാണ് കരുതുന്നത്.
 

Follow Us:
Download App:
  • android
  • ios