Asianet News MalayalamAsianet News Malayalam

മദ്യനിരോധനം നടപ്പാക്കണമെന്ന് കെസിബിസി; സര്‍ക്കാരിനെതിരേ രൂക്ഷ വിമര്‍ശനം

സമൂഹത്തെ മദ്യമെന്ന വിപത്തിൽ നിന്ന് രക്ഷിക്കാൻ സർക്കാരിന് ഉള്ള ഉത്തരവാദിത്തം വലുതാണെന്ന് കെ സി ബി സി വിശദമാക്കുന്നു. മദ്യനിരോധനവും ബോധവത്കരണവും നടത്തി മദ്യവിമുക്ത കേരളം നിർമ്മിക്കണം . 

liquor ban kcbc against state government
Author
Kochi, First Published Feb 2, 2019, 10:38 AM IST

കൊച്ചി: സർക്കാറിന്‍റെ മദ്യ നയത്തിനെതിരെ വിമർശനവുമായി കെസിബിസി രംഗത്ത്.മദ്യ ലഭ്യത കുറയ്ക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.ഇക്കാര്യത്തിൽ  പ്രതിപക്ഷത്തിന്‍റെ ആത്മാർത്ഥതയിലും സംശയമുണ്ടെന്ന് കെസിബിസി സർക്കുലർ കുറ്റപ്പെടുത്തുന്നു. ലോകസഭ തെരഞ്ഞെടുപ്പിനായി തയ്യാറെടുപ്പുകൾ സജീവമാകുന്നതിനിടെയാണ് സർക്കാറിന്‍റെ മദ്യ നയത്തെ വിമർശിച്ച് കെസിബിസി വീണ്ടും രംഗത്ത് വരുന്നത്.

 മദ്യ വർജ്ജനമാണ് നയമെന്ന് സർക്കാർ പറയുന്നു. എന്നാൽ പതിനായിരത്തിന് മുകളിൽ ജന സഖ്യയുള്ള പഞ്ചായത്തുകളെ നഗര സ്വഭാവമുള്ള പ്രദേശമുള്ളതായി കണക്കാക്കി മദ്യ ലൈസൻസ് നൽകുന്നു. പ്രതി വർഷം പത്ത് ശതമാനം ബെവ്കോ- കൺസ്യൂമർ ഫെഡ് ഔട്ലെറ്റുകൾ അടച്ചുപൂട്ടുമെന്ന പ്രഖ്യാപനം അട്ടിമറിക്കപ്പെട്ടു. പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പാക്കാൻ സർക്കാറിന് ആത്മാർത്ഥതയില്ലെന്നും സർക്കുലർ കുറ്റപ്പെടുത്തുന്നു.

ഭാഗീകമായുണ്ടായിരുന്ന മദ്യ നിരോധനം പിൻവലിക്കാൻ കണ്ടെത്തിയ തൊടു ന്യായമായിരുന്നു മയക്ക് മരുന്ന് ഉപയോഗം കൂടി എന്നത്. എന്നാൽ മദ്യത്തിന്‍റെ കുത്തൊഴുക്ക് ഉണ്ടാക്കിയിട്ടും മയക്ക് മരുന്ന് ഉപയോഗത്തിൽ ഒരു കുറവും വന്നിട്ടില്ല. ഇക്കാര്യത്തിൽ  പ്രതിപക്ഷത്തിന്‍റെ ആതർത്ഥമാർത്ഥതയിലും കെസിബിസി ചോദ്യം ചെയ്യുന്നു.  ജനങ്ങളോടുള്ള പ്രതിപദ്ധതയുടെ കാര്യത്തിൽ പ്രതിപക്ഷത്തിന്‍റെ പങ്ക് പരിശോധിക്കണം. മദ്യ ലഭ്യത കൂടിയതിനെയല്ല പ്രതിപക്ഷം എതിർക്കുന്നത്. 

ബ്രൂവറി ഡിസ്ലറികൾ അനുവദിച്ചതിലെ നടപടിക്രമങ്ങളിലുള്ള  വീഴ്ചയെ മാത്രമാണെന്നും സർക്കുലർ പറയുന്നു. നവ കേരളമെന്ന മുദ്രാവാക്യത്തിന് കേരള ജനത നൽകിയ പിന്തുണ തർകർന്ന വീടും പാലും പുനർ നിർമ്മിക്കുന്നതിന് മാത്രമല്ല എല്ലാ തരത്തിലുമുള്ള പുതി കേരള സൃഷ്ടിക്കാണെന്നും സർക്കുലർ സർക്കാറിനെ ഓർമ്മപ്പെടുത്തുന്നു. ഞായറാഴ്ച സിറോ മലബാർ, ലത്തീൻ, മലങ്കര സഭകളിലെ പള്ളികളിൽ സർക്കുലർ വായിക്കും. 

Follow Us:
Download App:
  • android
  • ios