Asianet News MalayalamAsianet News Malayalam

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോക്സഭ പിരിഞ്ഞു

കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോക്സഭ പിരിഞ്ഞു

 

loksabha dispersed for day with out discussing no confidence motion

ദില്ലി: തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്ച്ചയിലും പ്രതിപക്ഷ ബഹളത്തിൽ മുങ്ങിയതോടെ കേന്ദ്രസര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു. ടിഡിപി, എഐഎഡിഎംകെ അംഗങ്ങൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെയാണ് സ്പീക്കര്‍ സഭ പിരിച്ചുവിട്ടത്. 

ഇതിനിടെ ഇറാഖിൽ 39 ഇന്ത്യക്കാരെ ഇസ്ലാമിക് സ്റ്റേറ്റ് വധിച്ച വിഷയത്തിൽ പാര്‍ലമെന്‍റിനെ തെറ്റിദ്ധരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെതിരെ കോൺഗ്രസ് അവകാശലംഘനത്തിന് നോട്ടീസ് നൽകി. പട്ടികജാതി പട്ടികവര്‍ഗ്ഗ നിയമപ്രകാരമുള്ള കേസുകളി അറസ്റ്റിന് അനുമതി വേണമെന്ന സുപ്രീംകോടതി വിധിക്കെതിരെ കോൺഗ്രസ് അംഗങ്ങൾ പാര്‍ലമെന്‍റിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ചു. 

Follow Us:
Download App:
  • android
  • ios