Asianet News MalayalamAsianet News Malayalam

മധ്യപ്രദേശില്‍ ബിജെപിക്ക് ഞെട്ടല്‍; എംഎല്‍എയും സംഘവും രാഹുല്‍ പാളയത്തില്‍

മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്ന അമിത് ഷായുടെ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചടിക്കായി ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്‍ഡോറിലെത്തിയ രാഹുലാണ് ബിജെപി സംഘത്തെ കൈപിടിച്ച് കയറ്റിയത്

madhya pradesh bjp mla and gang joins congress
Author
Bhopal, First Published Oct 30, 2018, 5:59 PM IST

ഭോപ്പാല്‍: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന്‍റെ സെമിഫൈനല്‍ എന്ന വിശേഷണമാണ് അഞ്ച് സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച നിയമസഭാ തിരഞ്ഞെടുപ്പിന് ലഭിക്കുന്നത്. ഇതില്‍ തന്നെ ഏറ്റവും പ്രധാനം മധ്യപ്രദേശാണ്. ബിജെപിയുടെ ഏറ്റവും തിളക്കമുള്ള മുഖങ്ങളിലൊന്നായി വാഴ്ത്തപ്പെടുന്ന ശിവരാജ് സിംഗ് ചൗഹാന്‍റെ നേതൃത്വത്തില്‍ തുടര്‍ച്ചയായ നാലാം ജയമാണ് പാര്‍ട്ടി ലക്ഷ്യമിടുന്നത്.

എന്നാല്‍ ഇക്കുറി കോണ്‍ഗ്രസ് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. സംഘടനാപരമായ മുന്നേറ്റം പ്രകടമാക്കിയ കോണ്‍ഗ്രസ് അധികാരം നേടുമെന്ന് ചില സര്‍വ്വെകള്‍ ചൂണ്ടികാട്ടിയിട്ടുമുണ്ട്. ഇപ്പോഴിതാ ബിജെപി കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ട് നേതാക്കളെ കോണ്‍ഗ്രസ് സ്വന്തം പാളയത്തിലെത്തിക്കുകയാണ്. ബിജെപി എംഎല്‍എ സഞ്ജയ് ശര്‍മ്മയും മുന്‍ എംഎല്‍എയും സമുദായ നേതാവുമായ കംലാപതും ഒരു സംഘം ആണികളുമാണ് കൈപ്പത്തി ചിഹ്നത്തിന് വിജയം നേടാന്‍ അണിനിരക്കുന്നത്.


മറ്റ് പാര്‍ട്ടികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുക്കുന്ന അമിത് ഷായുടെ തന്ത്രം തന്നെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചടിക്കായി ഉപയോഗിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്‍ഡോറിലെത്തിയ രാഹുലാണ് ബിജെപി സംഘത്തെ കൈപിടിച്ച് കയറ്റിയത്. എന്തായാലും ബിജെപി കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന മുന്നേറ്റമാണ് കോണ്‍ഗ്രസ് സംസ്ഥാനത്ത് ഉണ്ടാകുന്നതെന്ന വിലയിരുത്തലുകളാണ് പൊതുവെ ഉയരുന്നത്.

Follow Us:
Download App:
  • android
  • ios