Asianet News MalayalamAsianet News Malayalam

മ​ധ്യ​പ്ര​ദേ​ശ് ഉപതെരഞ്ഞെടുപ്പ്; രണ്ട് സീറ്റിലും കോണ്‍ഗ്രസിന് വിജയം

  • മ​ധ്യ​പ്ര​ദേ​ശി​ല്‍ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
Madhya Pradesh Odisha Bypoll Results Congress Wins Mungaoli Kolaras BJD Wins Bijepur

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളായ മം​ഗൗ​ളി, കോ​ലാ​റ​സ് നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലാണ്  വി​ജ​യം. മം​ഗൗ​ളി​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ബ്രി​ജേ​ന്ദ്ര സിം​ഗ് യാ​ദ​വ് 2,107 വോ​ട്ടു​ക​ൾ​ക്ക് ബി​ജെ​പി​യു​ടെ ഭാ​യി സാ​ഹ​ബ് യാ​ദ​വി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. കോ​ലാ​റ​സി​ൽ മ​ഹേ​ന്ദ്ര സിം​ഗ് യാ​ദ​വ് ബി​ജെ​പി​യു​ടെ ദേ​വേ​ന്ദ്ര ജ​യ്നി​നെ വീ​ഴ്ത്തി.

കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ​യു​ടെ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​താ​ണ് ഈ ​ര​ണ്ടു മ​ണ്ഡ​ല​ങ്ങ​ളും. കോ​ണ്‍​ഗ്ര​സി​ന്‍റെ സി​റ്റിം​ഗ് സീ​റ്റു​ക​ൾ കൂ​ടി​യാ​ണ് ഇ​ത്. കോ​ണ്‍​ഗ്ര​സ് എം​എ​ൽ​എ​മാ​രാ​യ മ​ഹേ​ന്ദ്ര സിം​ഗ് ക​ലു​കേ​ദ, റാം ​സിം​ഗ് യാ​ദ​വ് എ​ന്നി​വ​രു​ടെ മ​ര​ണ​ത്തെ തു​ട​ർ​ന്നാ​ണ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

അതേ സമയം ഒ​ഡീ​ഷ​യി​ലെ ബി​ജെ​പു​ർ മ​ണ്ഡ​ല​ത്തി​ൽ ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഭ​ര​ണ​ക​ക്ഷി​യാ​യ ബി​ജു ജ​ന​താ​ദ​ള്‍ (ബി​ജെ​ഡി) സ്ഥാ​നാ​ർ​ഥി​ക്ക് വ​ൻ ജ​യം. ബി​ജെ​ഡി സ്ഥാ​നാ​ർ​ഥി റി​ത സ​ഹു 41,933 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ച്ചു. അ​തേ​സ​മ​യം, സി​റ്റിം​ഗ് സീ​റ്റി​ൽ മ​ത്സ​രി​ച്ച കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് കെ​ട്ടി​വ​ച്ച പ​ണം പോ​ലും കി​ട്ടി​യി​ല്ല. 

Follow Us:
Download App:
  • android
  • ios