Asianet News MalayalamAsianet News Malayalam

മലപ്പുറം ഫലം തിരിച്ചടിയല്ലെന്ന് കുമ്മനം

Malappuram result is not a set backs says Kummanam
Author
Palakkad, First Published Apr 18, 2017, 5:03 AM IST

പാലക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് തിരിച്ചടിയല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മികച്ച സ്ഥാനാർത്ഥി തന്നെയാണ് മലപ്പുറത്ത് മത്സരിച്ചത്. ഇരു മുന്നണികളും ചേർന്ന് വർഗ്ഗീയ ധ്രുവീകരണത്തിലൂടെ നേട്ടമുണ്ടാക്കാൻ ശ്രമിച്ചു. അതിൽ വിജയിക്കാൻ ബിജെപിക്ക് ആയില്ല എന്നതു മാത്രമാണ് തിരിച്ചടിയെന്നും കുമ്മനം പറഞ്ഞു.

തെരഞ്ഞെടുപ്പ് ഫലത്തെച്ചൊല്ലി ബിജെപിയിൽ ഭിന്നതയില്ലെന്നും കുമ്മനം വ്യക്തമാക്കി. വലിയ മുന്നേറ്റം കാഴ്ചവെയ്ക്കാൻ സാധിച്ചില്ലെങ്കിലും പാർട്ടിക്ക് വോട്ടുകൂടി. മലപ്പുറം പാർട്ടിയുടെ ശക്തി​കേന്ദ്രമല്ലെന്നും കുമ്മനം പറഞ്ഞു.

യുപി നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്താകെ ബിജെപിക്ക് അനുകൂലമായ കാറ്റ് വീശുമ്പോൾ മലപ്പുറത്ത് ഒരു ലക്ഷം വോട്ടെങ്കിലും കേന്ദ്ര സംസ്ഥാന നേതൃത്വം ഉറപ്പിച്ചിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ താമരയിൽ വീണത് വെറും 970 വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ഏഴായിരത്തിലറെ വോട്ട് കുറഞ്ഞു. കേരളം പിടിക്കാനൊരുങ്ങുന്ന അമിത് ഷാ മലപ്പുറം ഫലം വന്നശേഷം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios