Asianet News MalayalamAsianet News Malayalam

പുൽവാമ ഭീകരാക്രമണത്തെ പറ്റി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നു; മമതാ ബാനര്‍ജി

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുദ്ധക്കൊതി ഉണ്ടാക്കിയെടുക്കാനാണ് ഭീകരാക്രമണത്തിലൂടെ സർക്കാർ ശ്രമിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് രണ്ട് സഹോദരന്മാരാണെന്നും(അമിത് ഷാ, നരേന്ദ്രമോദി) അവരുടെ കൈകളില്‍ നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

mamata banerjee says modi news about pulwama attack
Author
Kolkata, First Published Feb 25, 2019, 6:23 PM IST

കൊല്‍ക്കത്ത: പുൽവാമ ഭീകരാക്രമണത്തെ പറ്റി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എല്ലാം അറിയാമായിരുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാൽ രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നുവെന്നും മമത ആരോപിച്ചു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച തൃണമൂല്‍ കോണ്‍ഗ്രസിന്റെ കോര്‍ കമ്മിറ്റിയിലാണ് മമതാ ബാനര്‍ജി മോദിക്കെതിരെ ആരോപണമുന്നയിച്ചത്.

സ്വേച്ഛാധിപത്യ സര്‍ക്കാരാണ് നരേന്ദ്രമോദിയുടെതെന്നും മമത ആരോപിച്ചു. പുൽവാമ ഭീകരാക്രമണത്തെ പറ്റി  മോദി സർക്കാരിന് അറിവുണ്ടായിരുന്നു. അവിടെ ഇന്റലിജന്‍സ് സേവനം ലഭ്യമാണ്. പിന്നെ എന്തുകൊണ്ട് സര്‍ക്കാര്‍ സൈനികരെ രക്ഷിക്കുന്നതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകള്‍ നടത്തിയില്ല. രാഷ്ട്രീയം കളിക്കുന്നതിനുവേണ്ടി മോദി സൈനികരെ കൊലയ്ക്ക് കൊടുക്കുകയായിരുന്നു-മമതാ ബാനര്‍ജി പറഞ്ഞു.

വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുദ്ധക്കൊതി ഉണ്ടാക്കിയെടുക്കാനാണ് ഭീകരാക്രമണത്തിലൂടെ സർക്കാർ ശ്രമിച്ചതെന്നും മമത കൂട്ടിച്ചേര്‍ത്തു. ഈ സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് രണ്ട് സഹോദരന്മാരാണെന്നും(അമിത് ഷാ, നരേന്ദ്രമോദി) അവരുടെ കൈകളില്‍ നിരപരാധികളുടെ രക്തം പുരണ്ടിട്ടുണ്ടെന്നും മമത ആരോപിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുന്നതിനുവേണ്ടി തൃണമൂൽ പ്രവര്‍ത്തകര്‍ ജാഗരൂകരായി കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 42 സീറ്റുകളിലും വിജയിക്കാനാകുമെന്നും മമതാ ബാനര്‍ജി അവകാശപ്പെട്ടു

Follow Us:
Download App:
  • android
  • ios