Asianet News MalayalamAsianet News Malayalam

വഞ്ചിച്ചെന്ന് സംശയം; ഒരുമിച്ച് താമസിച്ചിരുന്ന യുവതിയെ യുവാവ് സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി

ഒരുമിച്ച് ജീവിക്കുന്ന യുവതിയെ സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ ഡോംമ്പിവിലിയിലാണ് സംഭവം. 23കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. 

Man allegedly hits live in partner on head with gas cylinder and kills
Author
Dombivli, First Published Dec 10, 2018, 10:29 AM IST

താനെ: ഒരുമിച്ച് ജീവിക്കുന്ന യുവതിയെ സിലിണ്ടറിന് അടിച്ച് കൊലപ്പെടുത്തി യുവാവ്. മഹാരാഷ്ട്രയിലെ ഡോംമ്പിവിലിയിലാണ് സംഭവം. 23കാരിയായ യുവതിയാണ് കൊല്ലപ്പെട്ടത്. ഏതാനും വര്‍ഷങ്ങളായി ഇവര്‍ ഒരുമിച്ചായിരുന്നു താമസം. 

പെണ്‍സുഹൃത്ത് വഞ്ചിക്കുകയാണെന്ന സംശയത്തെ തുടര്‍ന്ന് അടുത്തിടെ ഇവര്‍ക്കിടയില്‍ തര്‍ക്കം പതിവായിരുന്നു. ഇന്നലെ രാവിലെയുണ്ടായ തര്‍ക്കത്തിനൊടുവിലാണ് യുവതിയെ കൊലപ്പെടുത്തിയത്. സിലിണ്ടര്‍ കൊണ്ടുള്ള അടിയേറ്റ് യുവതിയുടെ തല തകര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്. 

അയല്‍വാസികളാണ് സംഭവം പൊലിസിനെ അറിയിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവതിയെ കൊലപ്പെടുത്തിയ ശേഷം സ്ഥലം വിട്ട യുവാവിനുള്ള തിരച്ചില്‍ പൊലിസ് ഊര്‍ജിതമാക്കി.

Follow Us:
Download App:
  • android
  • ios