Asianet News MalayalamAsianet News Malayalam

സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി തീരുമാനിക്കും: പാലക്കാട്ട് വിജയമുറപ്പെന്ന് എംബി രാജേഷ്

സിറ്റിംഗ് എംപിമാരുടെ പ്രവര്‍ത്തനം വിശകലനം ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിന്‍റെ ഫൈവ് ഇയര്‍ ചലഞ്ചില്‍ പാലക്കാട് എംപി എംബി രാജേഷ്. 

mb rajesh mp in five year challenge
Author
Palakkad, First Published Feb 4, 2019, 5:52 PM IST

ഫൈവ് ഇയര്‍ ചലഞ്ചിൽ പാലക്കാട് എംപി എംബി രാജേഷ് 

2009-ൽ ഡിവൈഎഫ്ഐ ഓഫീസിൽ നിന്ന് പാലക്കാട്ടെ മത്സര ചൂടിലേക്കിറങ്ങുമ്പോൾ പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുകകയായിരുന്നു പ്രാഥമിക ദൗത്യം. 1820 വോട്ടിന് സതീഷൻ പാച്ചേനിയെ പരാജയപ്പെടുത്തി പാലക്കാടിന്റെ പ്രതിനിധിയായി. ആദ്യ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനം കണക്കിലെടുത്താണ്. 2014 ൽ പാലക്കാട്ടുകാര്‍ വോട്ടിട്ടത്. വീര്യം ഒട്ടും ചോ‍ർന്നില്ലെന്ന് മാത്രമല്ല  കണക്കുകൂട്ടലുകൾക്കപ്പുറത്തെക്ക് രണ്ടാം തവണ ഭൂരിപക്ഷം ഉയരുകയും ചെയ്തു. ഉത്തരവാദിത്തവും കൂട്ടുന്നു എന്ന തിരിച്ചറിവിൽ കൂടുതൽ ഉണർന്ന് പ്രവർത്തിച്ച കാലഘട്ടം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പ് വരുമ്പോൾ വിജയത്തിൽ കുറഞ്ഞ മറ്റൊന്നുമില്ല പ്രതീക്ഷയിൽ.

അഞ്ച് വര്‍ഷം എന്ത് ചെയ്തു ?

1. ഐഐടി. 
2009ൽ എപിയായി ദില്ലിയിലെത്തിയ ഉടനെ ആദ്യം നൽകിയ നിവേദനം കേരളത്തിന് വേണ്ടി ഒരു ഐഐടി വേണമെന്നായിരുന്നു. രണ്ട് പ്രധാനമന്ത്രിമാരേയും പലതവണ മാറി വന്ന വകുപ്പ് മന്ത്രിമാരേയും നിരന്തരം കണ്ടു. പാർലമെന്റിൽ ഉന്നയിച്ച് വിഷയം സജീവമായി നിലനിർത്തി ഒടുവിൽ 2014 -15 ൽ രാജ്യത്താകെ അ‍ഞ്ച് പുതിയ ഐഐടികൾ അനുവദിച്ചു. പട്ടികയിൽ ഏറ്റവും ഒടുവിൽ കേരളമായിരുന്നെങ്കിലും തൊട്ടടുത്ത വർഷം തന്നെ ഐഐടി പാലക്കാട് പ്രവര്‍ത്തനം തുടങ്ങി. മികച്ച സൗകര്യങ്ങൾ ഏറ്റവും ആദ്യം പാലക്കാട്ട് ഒരുക്കാനായത് കൊണ്ടാണിത് സാധ്യമായത് 

2. ഇൻസ്ട്രുമെന്റേഷൻ സംരക്ഷണം 
കേന്ദ്ര പൊതുമേഖലാ സ്ഥാപനം അടച്ച് പൂട്ടാൻ തീരുമാനിച്ചപ്പോൾ പ്രധാനമന്ത്രിയെ നേരിട്ട് സമീപിച്ചു. പാലക്കാട് യൂണിറ്റ് സംസ്ഥാന സര്‍ക്കാരിന് വിട്ടുകൊടുക്കണമെന്ന ആവശ്യം  അംഗീകരിക്കപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തിൽ വന്ന് പത്ത് ദിവസത്തിനകം ഏറ്റെടുക്കാൻ നടപടിയായി.മുഖ്യമന്ത്രി വ്യക്തിപരമായ താൽപര്യമെടുത്ത് 63 കോടി രൂപ കേന്ദ്രത്തിന് നൽകി. അടച്ച് പൂട്ടാൻ തീരുമാനിച്ച പൊതുമേഖലാ സ്ഥാപനത്തിന്റെ ഏതെങ്കിലും ഒര യൂണിറ്റ് സംസ്ഥാനത്ത് നിലനിര്‍ത്താൻ തീരുമാനിക്കുന്നത് ഇന്ത്യയിലാദ്യമാണ് 

3. ബി.ഇ.എം.എല്‍
പ്രതിരോധമന്ത്രാലയത്തിന്റെ കീഴില്‍ പാലക്കാട് കഞ്ചിക്കോട്ട് പ്രവര്‍ത്തിക്കുന്ന ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡ് സ്വകാര്യവത്കരിക്കരുതെന്ന് ആവശ്യപ്പെട്ട് പാര്‍ലമെന്റിനകത്തും പുറത്തും ശക്തമായ പോരാട്ടം നടത്തിയതിലൂടെ തീരുമാനം തൽക്കാലം തടയാനായി.

4. ഐടിഐ
സ്ഥാപനത്തെ തന്നെ തകർക്കുന്ന തരത്തിൽ ഉന്നത തല അഴിമതി പുറത്ത് കൊണ്ടു വരികയും പാർലമെന്റിൽ ശക്തമായി ഉന്നയിച്ചതിന്റെയും ഫലമായി ഉത്തരവാദികളായ ഉദ്യോഗസ്ഥരെ പുറത്താക്കി. ഐടിഐയുടെ വികസനത്തിന് വേണ്ടിയും കേന്ദ്ര സര്‍ക്കാറിൽ നിരന്തര ഇടപെടൽ നടത്തി

5. പാസ്പോര്‍ട്ട് ഓഫീസ്

പാര്‍ലമെന്‍റില്‍ ഉന്നയിച്ചും വിദേശ കാര്യ മന്ത്രിയെ നേരിട്ടു കണ്ടുമാണ് പാസ്പോർട് കേന്ദ്രം പാലക്കാട്ട് അനുവദിച്ച് കിട്ടിയത്. എന്നാൽ പണം ലഭ്യമാകാത്ത സാഹചര്യത്തെ തുടർന്ന് പൊതുമേഖലാ ബാങ്കുകൾ മുതൽ വ്യാപാരി വ്യവസായി സംഘടനകളെ വരെ ഏകോപിച്ചിച്ച് മികച്ച സൗകര്യങ്ങളോടെ പാസ്പോ‍ട് സേവാ കേന്ദ്രം സജ്ജീകരിച്ചു.

6. ആരോഗ്യമേഖലയിലെ നേട്ടങ്ങൾ
ഒറ്റപ്പാലം സ‍ക്കാ‍ർ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് .കേരളത്തിൽ തന്നെ സൗജന്യ നിരക്കിൽ ഏറ്റവും അധികം ഡയാലിസിസ് നടത്തുന്ന കേന്ദ്രങ്ങളിലൊന്നായി അതിന്റെ വളർച്ച വലിയ നേട്ടമാണ്. പ്രതിവര്‍ഷം 25000 സൗജന്യ ഡയാലിസിസ് ഇവിടെ നടത്തുന്നു വ്യക്തിപരമായി മുൻകയ്യെടുത്ത് ഒരു കോടി രൂപ ചെലവിൽ ഷൊർണൂരിലും ഡയാലിസിസ് സെന്റ‍ർ തുടങ്ങി. മണ്ണാ‍കാട്ട് അത്യാധുനിക ബ്ലഡ് ബാങ്ക് , ജില്ലാ ആശുപത്രിയിൽ ട്രോമ കെയർ യൂണിറ്റ്, ഭിന്ന ശേഷിക്കാരായ കുട്ടികൾക്ക് ആധുനിക മൾട്ടി സെൻസറികളും ഫിസിയോ തെറാപ്പി യൂണിറ്റുകളും, അംഗപരിമിത‍ക്ക് വാഹനങ്ങളും ഉപജീവനത്തിന് പദ്ധതികളും എല്ലാം അഞ്ച് വര്‍ഷത്തെ നേട്ടങ്ങളാണ്. 


7. വിദ്യാഭ്യാസ മേഖലയിലെ നേട്ടങ്ങൾ
48 ഹൈ സ്കൂളുകളിൽ എംപി ഫണ്ട് ഉപയോഗിച്ച് സ്മാ‍ർട്ട് ക്ലാസുകൾ, 100 സ്കൂളുകൾക്ക് ഐടി ഉപകരണങ്ങൾ, പഠിക്കാൻ മിടുക്കരായ പാവപ്പെട്ട കുട്ടികളെ കണ്ടെത്തി 100 പേ‍ക്ക് പ്ലസ് വണ്‍ പ്ലസ് ടു തലത്തിൽ പ്രതിവര്‍ഷം 1000 രൂപ കൊടുക്കുന്ന ജനകീയ സ്കോളർഷിപ്പ് പദ്ധതിയും നടപ്പാക്കി വരുന്നു.

 8. കായിക മേഖല 
എംപി ഫണ്ടും തൊഴിലുറപ്പ് പദ്ധതിയും സമന്വയിപ്പിച്ച് ശ്രീകൃഷ്ണപുരം എൻജിനീയറിംഗ് കോളേജിൽ മോഡൽ റൂറൽ സ്പോർട്സ് കോംപ്ലക്സ് സ്ഥാപിച്ചു. മഹാ നഗരങ്ങളുടെ ശീലമായ മൾട്ടി ജിംനേഷ്യം പാലക്കാട് നഗരത്തിൽ മാത്രമല്ല എട്ട് കേന്ദ്രങ്ങളിൽ കൂടി നടപ്പാക്കി.

9. റോഡുകൾ  
നാട്ടുകാൽ മുതൽ താണാവ് വരെയുള്ള നാലു വരിപ്പാത വിപുലീകരണത്തിന്റെ തടസം തീ‍ർത്തു, 206 കോടിയുടെ പദ്ധതിയാണിത്. മംഗലാംകുന്ന് കോങ്ങാട് റോഡിന് 15 കോടി, വാണിയംകുളം വല്ലപ്പുഴ റോഡിന് 12 കോടി, വാളയാർ വടക്കഞ്ചേരി പാതകൾക്ക് പുറമെ സര്‍വ്വീസ് റോഡുകളു സ്ഗ്നൽ സംവിധാനങ്ങളുമടക്കം ഗതാഗത മേഖലയിലുണ്ടായത് വലിയ മുന്നേറ്റമാണ് . എംപി ഫണ്ടിൽ നിന്ന് നാൽപ്പത് റോഡുകളും 53 കുടിവെള്ള പദ്ധതികളും നടപ്പാക്കി 

അഞ്ച് വർഷം നടപ്പാക്കാനാകാതെ പോയത് ? 
നടപ്പാക്കാനാകാത പോയ പ്രധാന പദ്ധതി കഞ്ചിക്കോട് കോച്ച് ഫാക്ടറി തന്നെയാണ് .വ്യക്തിപരമായി മുൻകയ്യെടുത്ത് സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ പദ്ധതിയുടെ പങ്കാളിയാകാനെത്തിയെങ്കിലും റെയിൽവെ പിൻമാറി. യുപിഎ സര്‍ക്കാറും ബിജെപി സര്‍ക്കാറും ഒരുപോലെ അലംഭാവം തുടര്‍ന്നപ്പോൾ ഒന്നും ചെയ്യാനാകാത്ത അവസ്ഥയായി. ബിഇഎംഎല്ലുമായി ചേർന്ന് നടപ്പാക്കാവുന്ന വിശദ പദ്ധതി നിര്‍ദ്ദേശം മുന്നോട്ട് വച്ചിട്ടും പ്രതികരണം ഉണ്ടായില്ല. റെയിൽവെക്ക് പുതിയ കോച്ച് ഫാക്ടറിയുടെ ആവശ്യമില്ലെന്ന കേന്ദ്രത്തിന്റെ മറുപടിയിൽ എല്ലാം നിലച്ചു. 

അഞ്ച് വര്‍ഷത്തിനിടെ നേരിട്ട പ്രധാന വെല്ലുവിളി 
കേന്ദ്ര സർക്കാറിന്റെ ഭാഗത്തു നിന്ന് രാഷ്ട്രീയ കാരണങ്ങളാൽ ഉണ്ടായ നിസ്സകരണവും നിഷേധാത്മക സമീപനവും തന്നെയായിരുന്നു പ്രധാന പ്രതിസന്ധി. അത് മറികടക്കുക തന്നെയായായിരുന്നു വെല്ലുവിളിയും 

അടുത്ത അഞ്ച് വര്‍ഷം എങ്ങനെയാകണം ?
വ്യാവസായിക മേഖലയിലെ വള‍ർച്ചയും അതിനാവശ്യമായ പശ്ചാത്തല സൗകര്യ വികസനത്തിനുമാകണ പ്രഥമ പരിഗണന. കൃഷി ആകര്‍ഷകമാക്കാൻ പദ്ധതിയുണ്ടാകണം. വിദ്യാഭ്യാസ കായിക മേഖലകളിലെ ക്രിയാത്മക ഇടപെടലിനൊപ്പം മാലിന്യ സംസ്കരണ പദ്ധതിക്കും മുൻഗണനയുണ്ടാകണം
 
അങ്കത്തിനൊരുങ്ങിയോ പാലക്കാട് ? 
ഏത് പ്രതികൂല സാഹചര്യത്തിലും എൽഡിഎഫിനൊപ്പം നിൽക്കുന്നത് കൊണ്ട് തന്നെ ഇത്തവണയും പാലക്കാട്ട് തിളക്കമാ‍ന്ന വിജയം തന്നെയാണ് പ്രതീക്ഷിക്കുന്നത്. സ്ഥാനാർത്ഥിത്വം വ്യക്തിപരമായ തീരുമാനം അല്ല. രണ്ട് തവണ മത്സരിച്ചാൽ മാറി നിൽക്കുന്നതാണ് പാർട്ടി പിന്തുടരുന്ന പൊതു മാനദണ്ഡം. സ്ഥാനാ‍ത്ഥിയെ പാർട്ടി യഥാസമയം തീരുമാനിക്കും‌.

Follow Us:
Download App:
  • android
  • ios