Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു; ശക്തമായ കടല്‍ക്ഷോഭം

Met predicts heavy rain in parts of TN, Kerala
Author
Thiruvananthapuram, First Published May 17, 2016, 6:14 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദമാണ് വ്യാപകമായ മഴയ്ക്ക് കാരണം എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ  രാത്രി  തുടങ്ങിയ  മഴ  ഇപ്പോഴും  ശക്തമായി  തുടരുകയാണ്. പല സ്ഥലത്തും രാത്രിതന്നെ  ജനങ്ങളെ  മാറ്റിപ്പാർപ്പിച്ചുതുടങ്ങിട്ടുണ്ട്. രണ്ട് ദിവസം കൂടി മഴ തുടരുവാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ പ്രവചനം.

സംസ്ഥാനത്ത് പലയിടങ്ങളിലും രൂക്ഷമായ കടൽക്ഷോഭമാണ്. തിരുവനന്തപുരത്ത് വലിയതുറയിലും പൂന്തുറയിലുമായി 110 വീടുകൾ തകർന്നു. വലിയതുറയിൽ വീട് നഷ്ടമായവരെ പുനരധിവസിപ്പിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാർ റോഡ് ഉപരോധിക്കുകയാണ്.

ആലപ്പുഴയുടെ  തീരങ്ങളിൽ  കടൽക്ഷോഭം  രൂക്ഷമായി, കടൽഭിത്തി  കടന്ന്  വീടുകളിൽ  വെള്ളംകയറി,  തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, അമ്പലപ്പുഴ, മാരാരിക്കുളം, തുറവൂർ  പ്രദേശങ്ങളിൽ  കടലാക്രമണം  രൂക്ഷം, നിരവധി വീടുകൾ  തകർന്നു.

Follow Us:
Download App:
  • android
  • ios