Asianet News MalayalamAsianet News Malayalam

പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയിൽ സമ്മർദം ശക്തമാക്കി ഇന്ത്യ; ദില്ലിയിൽ അന്താരാഷ്ട്ര പ്രതിനിധികളുടെ യോഗം

പുൽവാമ ഭീകരാക്രമണത്തെ ചൈന അപലപിച്ചു. എന്നാല്‍ ജയ്ഷെ മുഹമ്മദ് തലവനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയുടെ ആവശ്യത്തെ ചൈന  പിന്തുണച്ചിരുന്നില്ല. 

ministry of external affairs holds meeting with different diplomatic mission representatives in delhi
Author
New Delhi, First Published Feb 15, 2019, 7:06 PM IST

ദില്ലി: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരെ ഐക്യരാഷ്ട്രസഭയില്‍ സമ്മര്‍ദം ശക്തമാക്കി ഇന്ത്യ. ദില്ലിയില്‍ നടക്കുന്ന പ്രതിനിധികളുടെ യോഗത്തില്‍ ദക്ഷിണ കൊറിയ, സ്വീഡന്‍, സ്ലോവാക്കിയ, ഫ്രാന്‍സ്, സ്പെയിന്‍, ഭൂട്ടാന്‍, ജര്‍മനി, ഹംഗറി, ഇറ്റലി, കാനഡ, ബ്രിട്ടന്‍, റഷ്യ, ഇസ്രയേല്‍, ഓസ്ട്രേലിയ, ജപ്പാന്‍, ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്.

പുൽവാമ ഭീകരാക്രമണത്തെ ചൈന അപലപിച്ചു. എന്നാല്‍ ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്‍ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തെ ചൈന  പിന്തുണച്ചിരുന്നില്ല. 

Follow Us:
Download App:
  • android
  • ios