Asianet News MalayalamAsianet News Malayalam

മൂന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട 13 കാരന്‍ കുട്ടിയെ കൊന്ന് ഉപേക്ഷിച്ചു

  • 13 കാരന്‍ 3 വയസ്സുകാരിയെ കൊന്ന് ഉപേക്ഷിച്ചു
Minor kills 3 year old after he fails to rape her

ഗ്രേറ്റര്‍ നോയിഡ: മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്ന 13 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ നോയിഡയിലാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്നത്. കുട്ടിയുടെ അയല്‍വാസിയാണ് 13കാരന്‍. ലൈംഗികമായി പീഡിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ച് പരാജയപ്പെട്ടതോടെ കുഞ്ഞിനെ കൊന്നുകളയുകയായിരുന്നു.  

ശേഷം കുഞ്ഞിനെ ഗേറ്റര്‍ നോയിഡയ്ക്ക് അടുത്തുള്ള ബിസ്റാഖിലെ ഒരു ക്ഷേത്രത്തിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് മൃതദേഹം കണ്ടെത്തിയത്. 13കാരന്‍ കുട്ടിയെ ഗ്രാമത്തിലെ ഒരു ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചതാണ് കേസിന് വഴിത്തിരിവായത്. 13കാരന്‍റെ കയ്യില്‍നിന്ന് പൊലീസ് ലൈംഗിക ദൃശ്യങ്ങള്‍ പിടിച്ചെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios