Asianet News MalayalamAsianet News Malayalam

സോണിയ ​ഗാന്ധിയ്ക്ക് പാർട്ടി പ്രസിഡന്റാകാൻ സീതാറാം കേസരിയെ മാറ്റി നിർത്തി; കോൺ​ഗ്രസിനെതിരെ വീണ്ടും മോദി

സോണിയാ ​ഗാന്ധിയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വഴിയൊരുക്കാനാണ് സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയെതെന്നാണ് മോദിയുടെ ആരോപണം.

modi says sitaram kesari removed from congress president for soniya gandhi
Author
New Delhi, First Published Nov 18, 2018, 8:34 PM IST

ദില്ലി: സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയാണ് സോണിയ ​ഗാന്ധി കോൺ​ഗ്രസ് പ്രസിഡന്റായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രണ്ടാം തവണയാണ് മോദി കോൺ​ഗ്രസ് കുടുംബത്തിനെതിരെ ആഞ്ഞടിച്ച് രം​ഗത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നെഹ്റു കുടുംബത്തിൽ നിന്നല്ലാതെ ആരെങ്കിലും കോൺ​ഗ്രസ് പ്രസിഡന്റ് പദവിയിലിരുന്നിട്ടുണ്ടോ എന്ന് മോദി ചോദിച്ചിരുന്നു. അതിന് മറുപടിയായി കോൺ​ഗ്രസ് പ്രസിഡന്റ് പദവിയിലിരുന്ന എല്ലാവരുടെയും പേരുൾപ്പെടെയുള്ള ലിസ്റ്റ് നൽകി മുൻധനമന്ത്രി പി. ചിദംബരം മറുപടിയും നൽകിയിരുന്നു. 

1996 മുതൽ 1998 വരെ കോൺ​ഗ്രസ് പ്രസിഡന്റ് പദവിയിലിരുന്ന വ്യക്തിയാണ് സീതാറാം കേസരി. സോണിയാ ​ഗാന്ധിയ്ക്ക് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വഴിയൊരുക്കാനാണ് സീതാറാം കേസരിയെ സ്ഥാനഭ്രഷ്ടനാക്കിയെതെന്നാണ് മോദിയുടെ ആരോപണം. അദ്ദേഹം നെഹ്റു കുടുംബത്തിൽ നിന്നുള്ള ആളല്ലാത്തത് കൊണ്ടും ദളിത് വിഭാ​ഗത്തിൽ നിന്നുളള നേതാവായിരുന്നത് കൊണ്ടുമാണ് അദ്ദേഹത്തെ മാറ്റിയതെന്ന് മോദി ആവർത്തിച്ച് പറയുന്നു. 

1947 മുതല്‍ കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായി ആചാര്യ കൃപാലിനി, പട്ടാഭി സീതാരാമയ്യ, പുരുഷോത്തംദാസ് താന്‍ഡന്‍, യു.എന്‍ ധേബാര്‍, സഞ്ജീവ റെഡ്ഢി, സഞ്ജീവായ്യ, ഡി.കെ ബരൂറാ, ബ്രഹ്മാനന്ദ റെഡ്ഢി, പി.വി നരസിംഹറാവു, സിതാറാം കേസരി തുടങ്ങിയവര്‍ പദവിയിലിരുന്നിട്ടുണ്ടെന്ന് മുൻധനമന്ത്രി പി. ചിദംബരം ട്വിറ്ററിലൂടെ മോദിക്ക് മറുപടി നൽകിയിരുന്നു. 

Follow Us:
Download App:
  • android
  • ios