Asianet News MalayalamAsianet News Malayalam

എം.കെ രാഘവൻ എംപി കോഴിക്കോട് കളക്ടര്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

MP M K Raghavan sue to Kozhikode collector N Prashanth
Author
Thiruvananthapuram, First Published Jul 2, 2016, 9:52 AM IST

തിരുവനന്തപുരം: കോഴിക്കോട് ജില്ലാ കളക്ടർ എൻ.പ്രശാന്തിനെതിരെ കോഴിക്കോട് എം.പി എം.കെ രാഘവൻ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നൽകി. ജനപ്രതിനിധികളെ അപമാനിച്ചതിനു നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയിട്ടുള്ളത്. ജനപ്രതിനിധികളെ അപമാനിക്കാൻ അനുവദിക്കില്ലെന്നു മുഖ്യമന്ത്രി ഉറപ്പു നൽകിയിട്ടുണ്ടെന്നു എം.പി പറഞ്ഞു. ഇതനുസരിച്ച് കളക്ടർക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്കെതിരെ കളക്ടർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പോസ്റ്റുകളും കാണിച്ചു.

ഏറെ നാളായി എം.കെ രാഘവൻ എംപിയും കളക്ടർ എൻ.പ്രശാന്തും തമ്മിൽ ശീതയുദ്ധം തുടങ്ങിയിട്ട്. എന്നാൽ, കഴിഞ്ഞ ദിവസമാണ് ഇത് പൊട്ടിത്തെറിയിലെത്തിയത്. കളക്ടർ പരസ്യമായി മാപ്പ് പറയണമെന്നു പറഞ്ഞ എംപിക്ക് കുന്ദംകുളത്തിന്റെ മാപ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് കളക്ടർ മറുപടി നൽകി. ഇതിനെ വിമർശിച്ചും അനുകൂലിച്ചും ഇപ്പോൾ ഫേസ്ബുക്കിൽ ചർച്ച നടന്നു കൊണ്ടിരിക്കുകയാണ്.

Follow Us:
Download App:
  • android
  • ios