Asianet News MalayalamAsianet News Malayalam

നന്തന്‍കോട് കൊലപാതകം; കുറ്റപത്രം സമർപ്പിച്ചു

Nanthankode murder chargesheet
Author
First Published Sep 23, 2017, 11:18 PM IST

തിരുവനന്തപുരം: നന്തൻകോട് മാതാപിതാക്കളെയും സഹോദരിയെയും അമ്മൂമ്മൂയെും വെട്ടികൊന്ന കേസിൽ പ്രതി കേദലിനെതിരെ കുറ്റപത്രം സമർപ്പിച്ചു. ഒരു വർഷം നീണ്ട വ്യക്തമായ പദ്ധഥിയിലൂടെയാണ് പ്രതി നാല് പേരെയും കൊലപ്പെടുത്തിയെതെന്ന് കുറ്റപത്രത്തിൽ പൊലീസ് പറയുന്നു.

2017 ഏപ്രിൽ 9നാണ് തലസ്ഥാനത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. നന്തൻകോടുള്ള  വീട്ടിനുള്ളിൽ വെന്തുകരിഞ്ഞ നാല് മൃതദഹേങ്ങളാണ് അന്നു പുലർച്ചെ കണ്ടത്. വീട്ടിലുണ്ടായിരുന്ന കേദൽ ജിൻസ രാജയെ ഒളിവിലായിരുന്നു. കേദൽ മതില്‍ ചാടി പോകുന്നത് കണ്ടവരുമുണ്ട്. ഇതോടെയാണ് സംശയം കേദലിലേക്ക വന്നത്. കാലിന് പൊള്ളലേറ്റ കേദൽ ചെന്നൈയിൽ പോയ ശേഷം മടങ്ങിവന്നപ്പോള്‍ തമ്പാനൂരിൽ വച്ച് പൊലീസ് പിടികൂടി. മാനസികരോഗമുണ്ടെന്ന് വരുത്താൻ ശ്രമിച്ചുവെങ്കിലും പൊലീസിൻറെ ചോദ്യം ചെയ്യലിൽ കേദൽ കുറ്റം സമ്മതിച്ചു.

പഠനത്തിൽ പിന്നോക്കം നിന്നതിനാൽ വീട്ടിലുണ്ടായ അവഗണനയും നിരന്തരമയ അച്ഛൻറെ ഭീഷണിയുമാണ് കൊലപാകത്തിന് പ്രേരിപ്പിച്ചതെന്നാണ് കേദലിൻറെ മൊഴി. ഇക്കാര്യം കുറ്റപത്രത്തിൽ പൊലീസ് പറയുന്നു. വിഷം കൊടുത്താണ് ആദ്യം കൊല്ലാൻ ശ്രമിച്ചത്. ഇതിന് എലിവിഷം വാങ്ങി നൽകിയെങ്കിലും ദേഹാസ്വസ്ഥ്യം മാത്രമാണ് വീട്ടുകാർക്ക സംഭവിച്ചത്. പിന്നീട് ആയുധം വാങ്ങി. പെട്രോള്‍ വാങ്ങി വീട്ടിൽ സൂക്ഷിച്ചു. തന്ത്രപരമായ ഒരോരുത്തരെയും മുറിക്കുള്ളിൽ എത്തിച്ച് വെട്ടിക്കൊന്നു. പിന്നീട് പെട്രോള്‍ ഒഴിച്ചു തീയിട്ടുവെന്ന് പൊലീസ് പറയുന്നു.

കേദൽ ഇപ്പോഴും റിമാൻഡിലാണ്. കേദലിന് വിശദമായ മാനസിരോഗ്യ പരിശോധവേണെന്ന് മെഡിക്കൽ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷെ വ്യക്തമായ ആസൂത്രണം നടത്തി കൂട്ടകൊല നടത്തിയ വ്യക്തിക്ക് ഒരു മാനിസപ്രശ്നങ്ങളുമില്ലെന്നാണ് പൊലീസിൻറെ വിലയിരുത്തൽ കൊലപാതകം, തെളിവുനശിപ്പിക്കഷൽ എന്നിവയാണ് ചുമത്തിയിരിക്കുന്നത്.

 

Follow Us:
Download App:
  • android
  • ios