Asianet News MalayalamAsianet News Malayalam

യെമനില്‍ കുടുങ്ങിക്കിടന്ന 38 ഇന്ത്യക്കാരെ രക്ഷിച്ച് നാവികസേന

നാവിക സേന കപ്പൽ ഐ.എന്‍.എസ് സുനയനയാണ് എല്ലാവരെയും ദ്വീപിൽ നിന്ന് ഇന്നു പുലർച്ചെ രക്ഷിച്ചത്

navy rescues 38 indians from yemen
Author
First Published Jun 3, 2018, 6:04 PM IST

ദില്ലി: യെമനിലെ സോകോത്ര ദ്വീപിൽ കുടുങ്ങിക്കിടന്ന 38 ഇന്ത്യക്കാരെ ഇന്ത്യന്‍ നാവിക സേന രക്ഷപ്പെടുത്തി. മത്സ്യബന്ധനത്തിനു പോയ 38 ഇന്ത്യക്കാർ  മെകുനു ചുഴലിക്കാറ്റിനെ തുടർന്നാണ് യെമൻ തീരത്ത് കുടുങ്ങിയത്. മേഖലയിലെത്തിയ നാവിക സേന കപ്പൽ ഐ.എന്‍.എസ് സുനയനയാണ് എല്ലാവരെയും ദ്വീപിൽ നിന്ന് ഇന്നു പുലർച്ചെ രക്ഷിച്ചത്. ഇവർ മറ്റൊരു കപ്പലിൽ ഗുജറാത്ത് തീരത്തേക്ക് തിരിച്ചുവെന്ന് നാവിക സേന അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios