Asianet News MalayalamAsianet News Malayalam

അടിമുടി മാറാന്‍ പൊന്‍മുടി; സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യം, ടൂറിസം മേഖലയ്ക്ക് പുതിയ പ്രതീക്ഷ

സഞ്ചാരികള്‍ക്ക് കൂടുതല്‍ താമസ സൗകര്യമൊരുക്കി തിരുവനന്തപുരത്തെ പൊന്‍മുടി ഹില്‍ സ്റ്റേഷന്‍. പുതിയതായി നിര്‍മ്മിച്ച 15 കോട്ടേജുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 

new development in ponmudi hill
Author
Kerala, First Published Dec 24, 2018, 9:04 PM IST

തിരുവനന്തപുരം: സഞ്ചാരികള്‍ക്ക് കൂടുതല്‍ താമസ സൗകര്യമൊരുക്കി തിരുവനന്തപുരത്തെ പൊന്‍മുടി ഹില്‍ സ്റ്റേഷന്‍. പുതിയതായി നിര്‍മ്മിച്ച 15 കോട്ടേജുകള്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോട്ടേജുകള്‍ക്ക് പുറമെ  മറ്റ് വിനോദസൗകര്യങ്ങളും  പൊന്‍മുടിയില്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണ് കെടിഡിസി. 30 കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ പൊന്‍മുടിയുടെ സൗന്ദര്യക്കാഴ്ചകള്‍ ആസ്വദിക്കാന്‍ ഇവിടെ തങ്ങാം.

മൂന്നരക്കോടി രൂപ ചിലവിട്ട് നിര്‍മ്മിച്ച കോട്ടേജുകളാണ് സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തത്. ത്രീസ്റ്റാര്‍ നിലവാരത്തില്‍ ആധുനികസൗകര്യങ്ങളോടെയാണ് കോട്ടേജുകള്‍ പണിതിരിക്കുന്നത്.ക്ലിഫ് വ്യൂ, ഡീലക്സ്, പ്രീമിയം സ്യൂട്ട്, സുപ്പീരിയര്‍ സ്യൂട്ട് എന്നിങ്ങനെ അഞ്ച് തരം കോട്ടേജുകളാണ് ഉദ്ഘാടനം ചെയ്തത്.

കോവളം, ശംഖുമുഖം, വേളി എന്നീ വിനോദസഞ്ചാരകേന്ദ്രങ്ങളെ പൊന്‍മുടിയുമായി ബന്ധിപ്പിക്കുന്നതിനുള്ള പുതിയ ടൂറിസം പാക്കേജുകളും ആരംഭിക്കുമെന്ന് കെടിഡിസി എംഡി രാഹുല്‍ ഐആര്‍എസ് പറഞ്ഞു. സന്ദര്‍ശകരെ  ആകര്‍ഷിക്കുന്നതിനായി മുളകൊണ്ടുള്ള കുടിലുകള്‍, ട്രീ ഹൗസ്, ഉദ്യാനം, ശില്‍പ്പങ്ങള്‍ എന്നിവയും നിര്‍മ്മിക്കും.

Follow Us:
Download App:
  • android
  • ios