Asianet News MalayalamAsianet News Malayalam

സരിതയുടെ ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘം; കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

സരിതയുടെ ലൈംഗികാരോപണ പരാതിയില്‍ അന്വേഷിക്കാന്‍ പുതിയ സംഘം. എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍. ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ കേസെടുത്തിരുന്നു. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും

new investigation team for saritha rape case
Author
Thiruvananthapuram, First Published Oct 21, 2018, 8:54 AM IST

തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം വീണ്ടും സോളാർ കേസ് സജീവമാകുന്നു. സരിത എസ്.നായരുടെ  ലൈംഗികാരോപണം അന്വേഷിക്കാന്‍ പുതിയ സംഘമെത്തും. എസിപി അബ്ദുള്‍ കരീം അന്വേഷണ സംഘത്തലവന്‍. ഉമ്മന്‍ചാണ്ടിക്കും കെ.സി. വേണുഗോപാലിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. എസ് പി രാജീവനെയും ഡിവൈഎസ്പി രാധാകൃഷ്ണപിള്ളയെയും ഒഴിവാക്കി. കൂടുതല്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കും. 

ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനത്തിന് കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ ബലാത്സത്തിനാണ് കെ സി വേണുഗോപാലിനെരെയായ നടപടി. സരിതാ നായര്‍ പ്രത്യേക അന്വേഷണസംഘത്തിന് പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സോളാർ കമ്മീഷൻ ശുപാർശകള്‍ക്ക് പിന്നാലെയായിരുന്നു സരിതയുടെ പരാതി. 

ബലാത്സംഗ പരാതിയിൽ സരിതയുടെ മൊഴിയും രേഖപ്പെടുത്തി. പക്ഷെ ഒരു പരാതിയിൽ നിരവധിപ്പേർക്കെതിരെ ബലാൽസംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തിന്‍റെ തലവനായിരുന്ന മുൻ ഡിജിപി രാജേഷ് ധവാനും, അന്വേഷണ ഉദ്യോഗസ്ഥനായ ദിനേന്ദ്ര കശിപ്പും നിലപാടെടുത്തു. ഇതോയെയാണ് ഉമ്മൻചാണ്ടി, കെ.സിവേണുഗോപാൽ, എപി അനിൽ കുമാർ, അടൂർ പ്രകാശ് തുടങ്ങിവർക്കെതിരെ കേസെടുക്കാനുള്ള സർക്കാർ നീക്കി വഴി മുട്ടിയത്. 

ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളിൽ കേസെടുക്കുന്നതിൽ നിയമ തടസ്സമില്ലെന്ന് പൊലീസ് നിയമോപദേശം ലഭിച്ചത്. ഇതിന് പിന്നാലെയാണ് സരിത ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികളുമായായി പൊലീസിനെ സമീപിക്കുകയായിരുന്നു. എഐസിസി ജനറൽ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടിക്കും കെ സി വേണുഗോപാലിനുമെതിരെ എഡിജിപി അനില്‍ കാന്തിന് പ്രത്യേകം പരാതി നല്‍കിയത്.

ഈ പരാതിയില്‍ കേസെടുക്കാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിക്കും വേണഗോപാലിനും പുറമെ മുന്‍മന്ത്രി എപി അനില്‍കുമാര്‍, ബഷീര്‍ ആലി തങ്ങള്‍ എന്നിവര്‍ക്കെതിരെയും സരിത ആദ്യ പരാതിയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ഇവര്‍ക്കെതിരെയും സരിത പ്രത്യേകം പരാതി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്.

നേരത്തെ പരാതിയിൽ പറഞ്ഞിരുന്ന ആര്യാടൻ മുഹമ്മദ്, എപി അനിൽ കുമാർ, അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദിൻറെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എൻ.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവർക്കെതിരെ പ്രത്യേകം പരാതികള്‍ വൈകാതെ പൊലീസിൽ നൽകുമെന്നാണ് വിവരം.

Follow Us:
Download App:
  • android
  • ios