Asianet News MalayalamAsianet News Malayalam

വിവാഹദിനത്തിൽ രക്തദാനം പ്രോത്സാഹിപ്പിച്ച് വരനും വധുവും

  • വരൻ ശൈലേഷിനൊപ്പം സ്ത്രീകളും സുഹൃത്തുക്കളും രക്തം ദാനം ചെയ്തു
new married couple donate blood in their wedding

കോഴിക്കോട്: വിവാദ ദിനത്തില്‍ രക്തം ദാനം ചെയ്ത് ജീവകാരുണ്യ പ്രവർത്തനത്തിന് വ്യത്യസ്ത മാതൃകയുമായി നവ വരനും വധുവും. വേളം ഗ്രാമപഞ്ചായത്തിലെ കാക്കുനി നമ്പാംവയൽ തറക്കണ്ടി ശൈലേഷാണ് വിവാഹദിനത്തിൽ രക്തദാനം നൽകി മാതൃകയായത്. ശൈലേഷ് തന്‍റെ ജോലി സ്ഥലമായ ബഹ്റനൈിലും രക്തദാനം  പ്രോത്സാഹിപ്പിക്കാൻ  കൂടുതൽ സമയം നീക്കി വച്ചിരുന്നു. രക്തദാനസേനയായ ബിഡികെയുടെ ബഹ്റീൻ ചാപ്റ്റർ കോഡിനേറ്ററും ബ്ലഡ് ഡോണേഴ്സ് വടകരയുടെ മുഖ്യ പ്രവർത്തകനുമാണ് ശൈലേഷ്.  

 വിവാഹ ദിവസമായ ഇന്നലെ കാലത്ത് വേളംപളളിയത്ത് ശ്രീ ശങ്കരേശ്വര ക്ഷേത്രത്തിൽ നിന്നും വധുവിന്ന് വരണമാല്യം ചാർത്തി പതിനൊന്ന് മണിക്ക് വീട്ടു പരിസരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ച് രക്തദാനം നൽകുകയായിരുന്നു. നാദാപുരം പ്രസ്ക്ലബ് സെക്രട്ടറി വൽസരാജ് മണലാട്ട് ആദ്യം രക്തം നൽകി തുടക്കം കുറിച്ച ചടങ്ങിൽ വരൻ ശൈലേഷിനൊപ്പം സ്ത്രീകളും സുഹൃത്തുക്കളും ഉൾപ്പെടെ അൻപതിലധികം പേർ മാതൃകയായിരക്തദാനം ചെയ്തു.  തുടർന്ന് വടകര ബസ് സ്റ്റാന്‍റ് ,റെയിൽവേ സ്റ്റേഷൻ, കോഴിക്കോട്, കണ്ണൂർ തെരു, എന്നീ വിടങ്ങളിലെ അഗതികൾക്ക് സ്നേഹസദ്യയും നടത്തി.

new married couple donate blood in their wedding

വധു കോഴിക്കോട് ചാലപ്പുറം തളിക്ഷേത്രത്തിന് പരിസരത്തെ തണ്ടാർ മഠത്തിലെ ശശിധരന്‍റെ മകൾ ശ്രുതിയും ഭർത്താവിന്‍റെ ജീവകാരുണ്യ പ്രവർത്തനത്തിന് സന്തോഷപൂർവ്വം പങ്കാളിയായി.  ബ്ലഡ് ഡോണേഴ്സ് കേരളയുടെ വടകര ഘടകവും ഡോ. മോഹൻദാസിന്‍റെ നേതൃത്വത്തിലെത്തിയ തലശേരിമലബാർ കേൻസർ സെന്‍ററും ചേർന്ന് നടത്തിയ ചടങ്ങിന് കുറ്റ്യാടി നിയോജക മണ്ഡലം എംഎൽഎ പാറക്കൽ അബ്ദുള്ളയും ആശംസ നൽകാൻ എത്തിയിരുന്നു. 

വേളം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. അബ്ദുള്ള, ബിഡികെ സംസ്ഥാന സെക്രട്ടറി നൗഷാദ് വായക്കൽ, കണ്ണൂർ ജില്ല സെക്രട്ടറി സജിത്ത്, വടകര ചാറ്റ്റർ പ്രവർത്തകരായ അൻസാർ ചേരാപുരം, നഗിലേഷ് കാക്കുനി, രാഹുൽ കുഞ്ഞിപ്പള്ളി, പ്രബിഷ് ഒഞ്ചിയം എന്നിവർ നേതൃത്ത്വം നൽകി. സ്വന്തം നാട്ടിലും ബഹ്റനൈിലുമായി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന ശൈലേഷിന്ന് നിരവധി അവാർഡുകളും ആദരവുകളും ലഭിച്ചിട്ടുണ്ട്.
 

Follow Us:
Download App:
  • android
  • ios