Asianet News MalayalamAsianet News Malayalam

ദീപാവലി ബോണസ് ലഭിച്ചില്ല: പണിമുടക്കി ജീവനക്കാര്‍; എയർ ഇന്ത്യ വിമാന സർവ്വീസുകൾ വൈകുന്നു

ബുധനാഴ്ച്ച ആരംഭിച്ച സമരത്തിൽ 400ഒാളം ജീനവക്കാർ പങ്കെടുത്തു‌. പ്രതിഷേധം ശക്തമായത്തോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.  
 

non payment of Diwali bonus  Air India ground staff on strike at Mumbai airport
Author
Mumbai, First Published Nov 8, 2018, 11:55 AM IST

മുംബൈ: ദീപാവലി ബോണസ് ലഭിക്കാത്തതിനെ തുടർന്ന് മുംബൈ വിമാനത്താവളത്തിൽ എയർ ഇന്ത്യ ജീവനക്കാരുടെ പ്രതിഷേധ സമരം. ബുധനാഴ്ച്ച ആരംഭിച്ച സമരത്തിൽ 400ഒാളം ജീനവക്കാർ പങ്കെടുത്തു‌. പ്രതിഷേധം ശക്തമായത്തോടെ യാത്രക്കാർ ദുരിതത്തിലായിരിക്കുകയാണ്.  
 
യാത്രക്കാരെ പരിശോധിക്കുക, ബാഗുകളുടെ ലോഡിങ്ങ്, അൺലോഡിങ്ങ് പ്രവർത്തനങ്ങൾ, കാർഗോ തുടങ്ങിയ സർവ്വീസുകൾ താല്‍ക്കാലികമായി മുടങ്ങിയത്തോടെ വിമാന സർവ്വീസുകൾ വൈകിയിരിക്കുകയാണ്. പുലർ‌ച്ചെ 1.45ന് എടുക്കേണ്ട മുംബൈ-ബാങ്കോക്ക് ഫ്ളൈറ്റ് എഐ 330 രാവിലെ 08.18നും പുലർച്ചെ 01.30ന് എടുക്കേണ്ട മുംബൈ-നേവാർക്ക് വിമാനം 04.08നുമാണ് മുംബൈയിൽ നിന്നും ടേക്ക്ഒാഫ് ചെയ്തത്.  

Follow Us:
Download App:
  • android
  • ios