Asianet News MalayalamAsianet News Malayalam

ഒ എം ജോർജ് ചെയ്തത് മാപ്പർഹിക്കാത്ത ക്രൂരത: ബിന്ദു കൃഷ്ണ

സ്ത്രീകൾക്കെതിരായ അക്രമങ്ങളെക്കുറിച്ച് വേദനയോടെയേ കേൾക്കാനാകൂ. ഒ എം ജോർജ്  കോൺഗ്രസുകാരൻ ആയതുകൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും ബിന്ദു കൃഷ്ണ 

OM George had done a brutal crime, says Bindu Krishna
Author
Kollam, First Published Jan 30, 2019, 10:43 AM IST

കൊല്ലം: പ്രായപൂർത്തിയാകാത്ത ആദിവാസി പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്ന ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ഒ എം ജോർജിനെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് മഹിളാ കോൺഗ്രസ് നേതാവും കൊല്ലം ഡിസിസി അധ്യക്ഷയുമായ ബിന്ദു കൃഷ്ണ. ഒ എം ജോർജ്  കോൺഗ്രസുകാരൻ ആയതുകൊണ്ട് നിലപാടിൽ മാറ്റമില്ലെന്നും ബിന്ദു കൃഷ്ണ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

സ്ത്രീകളോടുള്ള അതിക്രമം അനുവദിക്കാനാകില്ല. കുറ്റക്കാരൻ ആരെന്ന് നോക്കിയല്ല ഇത്തരം കേസുകളിൽ നിലപാട് എടുക്കുക. അങ്ങേയറ്റം വേദനയോടെ മാത്രമേ  സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ച് കേൾക്കാനാകൂ. ഒ എം ജോർജ് ചെയ്തത് മാപ്പർഹിക്കാത്ത കുറ്റമാണെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

Follow Us:
Download App:
  • android
  • ios